ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവ് ഓടിരക്ഷപ്പെട്ടുവെന്ന് വിഴിഞ്ഞം പോലീസ്

വിഴിഞ്ഞം: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്. റോഡരുകിൽ നിർത്തിയിട്ടിരുന്ന കാറും, രണ്ട് ബൈക്കുകളെയും ഇടിച്ചുതെറിപ്പിച്ചശേഷം കാൽനടയാത്രക്കാരനായ യുവാവിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തലയ്ക്കും കഴുത്തിനും ഗുരുതര പരിക്കേറ്റ വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശിയായ നിജാമിനെ (18) പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിനിടയാക്കിയ കാർ ഡ്രൈവർ മാറനല്ലുർ സ്വദേശി മുഹമ്മദ് ഹുസൈനെ (23) നാട്ടുകാർ പിടികൂടി വിഴിഞ്ഞം പോലീസിന് കൈമാറി. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് ഓടിരക്ഷപ്പെട്ടുവെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു. വിഴിഞ്ഞം തെരുവിന്റെ തുടക്കത്തിൽ നിന്ന് പോലീസ് സ്റ്റേഷൻ ജങ്ഷനിലേക്ക് വന്ന കാറാണ് അപകടമുണ്ടാക്കിയത്. ഈ കാറിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലുമായി. വ്യാഴാഴ്ച രാത്രി എട്ടോടെ വിഴിഞ്ഞം മുത്തുമാരിയമ്മൻ ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം.
ക്ഷേത്രത്തിൽ നടക്കുന്ന പൂജകളിൽ പങ്കുകൊളളാനെത്തിയ വിഴിഞ്ഞം സ്വദേശികളായ ബിനു, രാജീവ്, വിഷ്ണു എന്നിവരുടെ വാഹനങ്ങളാണ് നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചത്. ആദ്യം ക്ഷേത്രത്തിന്റെ റോഡിലോട് ചേർന്നുളള ഭിത്തിയിലിടിച്ചശേഷം സമീപത്ത് പാർക്ക് ചെയ്തിരുന്ന ബിനുവിന്റെയും രാജീവിന്റെയും ബൈക്കുകളെ ഇടിച്ചുതെറിപ്പിച്ചു. രണ്ട് ബൈക്കുകളുടെയും മുൻഭാഗം തകർന്നു. തുടർന്ന് മുന്നോട്ടെടുത്ത കാർ റോഡിന്റെ ഇടതുവശത്ത് നിർത്തിയിട്ടിരുന്ന വിഷ്ണുവിന്റെ കാറിന്റെ പിന്നിലിടിച്ചു. ഈ കാറിന്റെ പിന്നിലെ ടയറുകൾ പൊട്ടി ഉരുണ്ട് പോയി. അപകടം കണ്ടു എത്തിയ നാട്ടുകാർ കാറ് പിടിച്ചുനിർത്തുകയായിരുന്നു. സംഭമറിഞ്ഞെത്തിയ സി.ഐ. വി.എം. ശ്രീകുമാർ കാറോടിച്ച യുവാവിനെ പിടികൂടി സ്റ്റേഷനിലെത്തിച്ചു ക്ഷേത്രത്തിന്റെയും മതിലും കാറടക്കമുളള വാഹനങ്ങളും ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ വിഴിഞ്ഞം പോലീസ് രണ്ട് കേസുകളെടുത്തു.
Content Highlights: Car Accident, Drink and Drive
Published: 26 Nov 2026, 11:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented