ബാരാമതി: ട്രാഫിക് പൊലീസുകാരനെ മഹീന്ദ്ര താർ എസ്.യു.വികൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷം റോഡിലൂടെ വലിച്ചിഴച്ചു. മഹാരാഷ്ട്രയിലെ ബാരാമതിയിലാണ് സംഭവം നടന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. 

To advertise here,

ട്രാഫിക് പൊലീസുകാരൻ വാഹനം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. പൊലീസുകാരന്റെ നിർദേശപ്രകാരം ആദ്യം വാഹനം നിർത്തിയ ഡ്രൈവർ പെട്ടെന്ന് വേഗത കൂട്ടുകയായിരുന്നു. പിന്നീട്പൊലീസുകാരനെ ഇടിച്ചുവീഴ്ത്തുകയും വാഹനത്തിനൊപ്പം വലിച്ചിഴയ്ക്കുകയും ചെയ്തു. ശേഷം വാഹനം നിർത്താതെ കടന്നുപോയി.

സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 109, 132 വകുപ്പുകൾ പ്രകാരം, ബാരാമതി സിറ്റി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അതിക്രമത്തിന് പിന്നിലെ കാരണങ്ങളും പൊലീസുകാരന്റെ ആരോഗ്യനിലയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വാഹനത്തിന്റെ ഡ്രൈവറെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.