മലപ്പുറം: വാൽപ്പാറ ദുരന്തത്തിൽ മരിച്ച ഒമ്പത് പേരുടേയും മൃതദേഹം അൽപസമയത്തിനകം നാട്ടിലെത്തിക്കും. പുലർച്ചെയോടുകൂടി തന്നെ എല്ലാവരുടേയും പോസ്റ്റുമോർട്ടം പൂർത്തിയായിരുന്നു. ആറുമണിയോടെ പൊള്ളാച്ചിയിലെ ആശുപത്രിയിൽനിന്നും മൃതദേഹങ്ങളുമായി ആംബുലൻസുകൾ നാട്ടിലേക്ക് പുറപ്പെട്ടു.

To advertise here,

പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ് മൃതദേഹങ്ങൾ പൊതുദർശനത്തിനുവെക്കുക. ഉച്ചയ്ക്ക് ഒരുമണിയോടെ സംസ്‌കാരം നടക്കും എന്നാണ് ബന്ധപ്പെട്ടവർ അറിയിക്കുന്നത്. എന്നാൽ ഈ സമയം നീളാൻ സാധ്യതയുണ്ട്. സ്‌കൂളിൽ ഇപ്പോൾ തന്നെ വലിയ തോതിൽ ജനം കൂടിയിട്ടുണ്ട്.

മലപ്പുറം പാങ്ങ് ജിഎൽപിഎസ് സ്‌കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളുമാണ് മരിച്ചത്. ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 13 അംഗസംഘമാണ് അപകടത്തിൽ പെട്ടത്.