തിരുവനന്തപുരം: സംസ്ഥാനത്ത് സി.പി.എം-കോണ്‍ഗ്രസ് ഒത്തുകളിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിൽ പിണറായി തന്നെ ഭരിക്കട്ടേയെന്നാണ് രാഹുൽ ഗാന്ധിയുടെ തീരുമാനമെന്നും വിമർശനം. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാർ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത് സംസ്ഥാനത്തെ ജനങ്ങൾക്ക് ലഭിക്കാതിരിക്കുന്നതിന്റെ കാരണം സംസ്ഥാനത്തെ സർക്കാരാണ്. യു.ഡി.എഫും സി.പി.എമ്മും ഒരു മുന്നണിയുടെ ഭാഗമാണ്. കേരളത്തിൽ സതീശനും സുധാകരനും എത്ര വെള്ളം കോരിയാലും സംസ്ഥാനം പിണറായി ഭരിക്കണമെന്നാണ് രാഹുൽ ഗാന്ധി എടുത്തിരിക്കുന്ന തീരുമാനം. പകരം, ലോക്‌സഭയിലേക്ക് കോൺഗ്രസുകാരെ തിരഞ്ഞെടുത്ത് അയക്കണമെന്ന് സീതാറാം യെച്ചൂരിയും അംഗീകരിച്ചിട്ടുണ്ട്.
ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന നാടകം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. ബി.ജെ.പിക്ക് സി.പി.എമ്മുമായി ധാരണയുണ്ടാക്കേണ്ട ഒരു ആവശ്യവുമില്ല. കാരണം, ബംഗാളിലും ത്രിപുരയിലും സി.പി.എമ്മിനെ തുടച്ചുനീക്കിയത് ബി.ജെ.പിയാണ്. കേരളത്തിലും സി.പി.എമ്മിനെ തുടച്ചുനീക്കാൻ പോകുന്നതും ബി.ജെ.പിയാണ്.
വയനാട്ടിലെ സീറ്റ് രാഹുൽ ഗാന്ധിക്കാണെന്ന് ഇടതുപക്ഷത്തിന്റെ കേന്ദ്രനേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്നാണ് എന്റെ അറിവ്. കേരളത്തിലെ നേതാക്കൾ പ്രസ്താവനകൾ ഇറക്കും. എന്നാൽ, രാഹുൽ കേരളത്തിൽ നിന്നും ജയിച്ച് പോകട്ടെയെന്ന് രാജയും യെച്ചൂരിയും സമ്മതിച്ചിട്ടുണ്ട്. വയനാട്ടിൽ നിന്നും ജയിച്ചില്ലെങ്കിൽ രാഹുൽ വേറെ എവിടെ നിന്ന് ജയിക്കും. പാർലമെന്റിൽ അവർക്ക് ഒരു ആളുണ്ടാകില്ല, വി. മുരളീധരൻ പറഞ്ഞു.
Content Highlights: v muraleedharan against rahul gandhi, cpm and congress
Published: 04 Jan 2024, 12:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented