കോഴിക്കോട്:  ബേപ്പൂരില്‍നിന്ന് ലക്ഷദ്വീപിലെ ആന്ത്രോത്തിലേക്ക് പോയ ഉരു മുങ്ങി. ഉരുവിലുണ്ടായിരുന്ന ആറ് തൊഴിലാളികളെയും കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. 

To advertise here,

ഞായറാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെയാണ് അപകടം. ബേപ്പൂരില്‍നിന്ന് സിമന്റും കെട്ടിടനിര്‍മാണ സാമഗ്രഹികളുമായാണ് ഉരു ലക്ഷദ്വീപിലേക്ക് യാത്രതിരിച്ചത്. അപകടത്തില്‍പ്പെട്ടതോടെ ഉരുവിലുണ്ടായിരുന്ന തൊഴിലാളികള്‍ ലൈഫ് ബോട്ടില്‍ കയറി രക്ഷപ്പെട്ടിരുന്നു. ഇവരെ പിന്നീട് കോസ്റ്റ് ഗാര്‍ഡ് എത്തിയാണ് കരയ്‌ക്കെത്തിച്ചത്.