
അഴീക്കോട്: സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെ 60 പേരുമായി കടലിൽ പാഞ്ഞ് ബോട്ട്. പിടികൂടിയപ്പോൾ ശിക്ഷ മാപ്പിലൊതുക്കി ഫിഷറീസ് പോലീസ്. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് അഴീക്കോട് അഴിമുഖത്തുനിന്ന് ഏകദേശം ഒരു കിലോമീറ്റർ പടിഞ്ഞാറുമാറി ഒരു ബോട്ട് നിറയെ ആളെ കയറ്റി യാത്രചെയ്യുന്നത് ഫിഷറീസ് വകുപ്പ് നിരീക്ഷണബോട്ടിന്റെ ശ്രദ്ധയിൽപ്പെട്ടത്. കേരള സമുദ്രമത്സ്യബന്ധനനിയന്ത്രണ നിയമ(കെ.എം.എഫ്.ആർ.-1980) പ്രകാരം ഉടനെ ബോട്ട് തടയുകയും അഴീക്കോട് ഫിഷറീസ് സ്റ്റേഷന്റെ ജെട്ടിയിലെത്തിക്കുകയും ചെയ്തു.
ബോട്ടിൽ സ്ത്രീകളും കുട്ടികളുമടക്കം അറുപതോളംപേരാണുണ്ടായിരുന്നത്. ബോട്ടിന് രജിസ്‌ട്രേഷനോ മറ്റ് നിയമപരമായ രേഖകളോ ഉണ്ടായിരുന്നില്ല. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നതിന് ലൈഫ് ജാക്കറ്റ് അടക്കമുള്ള ഒരു സംവിധാനവും ബോട്ടിലില്ലായിരുന്നു. എറണാകുളം ജില്ലയിലെ കുഞ്ഞിത്തൈയിൽനിന്നുള്ള ബോട്ടാണ് പിടികൂടിയത്. ബോട്ട് ആദ്യമായി കടലിലിറക്കുന്നതിന്റെ ഭാഗമായിരുന്നു യാത്രയെന്നാണ് ബോട്ടിലുണ്ടായിരുന്നവർ പറഞ്ഞത്.
ഇതിനിടെ നിരവധി ഫോൺവിളികളും സമ്മർദവും ഉയർന്നതോടെ ഫിഷറീസ് ഉദ്യോഗസ്ഥർ മാപ്പ് എഴുതിവാങ്ങി ബോട്ട് വിട്ടുകൊടുത്തു. കള്ളക്കടൽ, കാലാവസ്ഥാമുന്നറിയിപ്പ് തുടങ്ങിയവ നിലനിൽക്കേ നിറയെ യാത്രക്കാരെയും കയറ്റി കടലിൽ യാത്ര നടത്തിയ ബോട്ട് വിട്ടുകൊടുത്ത നടപടിയിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട്.
ആദ്യമായി കടലിലിറക്കിയ ബോട്ടാണെന്നും അറിവില്ലായ്മമൂലമാണ് യാത്രചെയ്തതെന്നും അതിനാലാണ് മാപ്പ് എഴുതിവാങ്ങി വിട്ടയച്ചതെന്നുമാണ് ഫിഷറീസ് അസി. ഡയറക്ടറുടെ വിശദീകരണം.
Content Highlights: An unregistered boat carrying around 60 people, including women and children, was intercepted off Azheekode., The boat lacked essential safety measures like life jackets and had no legal documents., Fisheries officials released the boat after obtaining a written apology, sparking controversy., The incident occurred despite active sea warnings and rough weather alerts.
Published: 24 Aug 2026, 09:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented