ആലപ്പുഴ: പോലീസല്ലാതെ പോലീസായി ജോലിചെയ്യുന്ന ഒരു ജയറാം കഥാപാത്രമുണ്ട്. അതുപോലെയാണ് ജീവനക്കാരനല്ലാതെ ചേർത്തല സ്വദേശി സചേതൻ 30 വർഷമായി ആലപ്പുഴ കല്ലുപാലത്തിനു സമീപമുള്ള അസിസ്റ്റന്റ് എൻജിനിയറുടെ ഓഫീസിൽ ‘ജോലിചെയ്യുന്നത്’. കരാറുകാരുടെ ഇടനിലക്കാരൻ എന്നതാണ് റോളെങ്കിലും സചേതൻ ഈ ഓഫീസിൽ സർവവ്യാപിയാണ്. സംഭവം വീണ്ടും പരാതിയായതോടെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥർക്കു കൈമാറിയിരിക്കുകയാണ്.
ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ പാസായ സചേതൻ 30 വർഷം മുൻപ് അപ്രന്റീസായി ഓഫീസിലെത്തിയതാണ്. പിന്നീടിവിടെ സ്ഥിരം ഇരിപ്പായി. സാധാരണ ജീവനക്കാരെപ്പോലെ രാവിലെ തന്നെ ഓഫീസിലെത്തും. വൈകീട്ട് ഓഫീസ് വിട്ടുപോകുന്നതിനിടയിൽ ഓവർസിയർമാരും എൻജിനിയറും ചെയ്യേണ്ട പല ജോലികളും ഇദ്ദേഹം ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥർ ഓഫീസിലെത്തുമ്പോൾ ഓവർസിയർമാരുടെ കംപ്യൂട്ടറിൽ ജോലിയിയായിരുന്നു ഇദ്ദേഹം. ഓഫീസിൽ സചേതന് മേശയും കസേരയും കംപ്യൂട്ടറും എല്ലാമുണ്ട്. അപ്രന്റീസായി എത്തിയ കാലത്ത് കരാറുകാരുടെ സഹായിയായും പ്രവർത്തിച്ചിരുന്നതിനാൽ ഓവർസിയർമാരും സചേതനെ ഉപയോഗിച്ചു. പിന്നീട്, എൻജിനിയറുടെയും ജോലിചെയ്യുന്ന അവസ്ഥവരെയെത്തി.
പാലം, റോഡ് ഇവയുടെയെല്ലാം ഉദ്ഘാടനത്തിന് ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകും. ഇടതു സംഘടനകളുടെ സമരങ്ങളിൽ പങ്കെടുത്തതിന്റെ തെളിവും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലുണ്ട്. ഓഫീസ് ചുമതലയിലെത്തിയ ഒരു എൻജിനിയർ പോലും ഇദ്ദേഹത്തെ പുറത്താക്കിയില്ല. കരാറുകാരിൽനിന്നു കൈക്കൂലി വാങ്ങുന്നതിനും മറ്റും സചേതൻ ഇടനിലക്കാരനായിരുന്നുവെന്നും പറയുന്നു.
എല്ലായിടത്തും പൊതുമരാമത്ത് ഓഫീസ് ജീവനക്കാരൻ എന്ന നിലയിലാണ് സചേതൻ ഇടപെട്ടിരുന്നത്. ഇതുസംബന്ധിച്ച് മുൻപും പരാതികളുയർന്നെങ്കിലും ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നെന്നു പറയുന്നു.
ആരും പരാതിപ്പെട്ടിട്ടില്ല
ഞാൻ ഓഫീസ് ചുമതലയേറ്റെടുത്തിട്ട് രണ്ടുമാസമേ ആയിട്ടുള്ളു. സചേതൻ പണ്ടുമുതലേയുള്ള ആളാണെന്നാണ് എല്ലാവരും പറഞ്ഞത്. കരാറുകാർക്കുവേണ്ടി ലെവൽസ് എടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്ത് ഓഫീസിലെത്തിക്കുകയാണ് ചെയ്യുന്നതെന്നാണറിഞ്ഞത്. ഇദ്ദേഹം ഔദ്യോഗിക സൈറ്റുകൾ കൈകാര്യം ചെയ്തതായറിയില്ല. ആരും പരാതി പറഞ്ഞിട്ടില്ല.
-പി. ആതിര, അസി. എൻജിനിയർ, പൊതുമരാമത്ത് വകുപ്പ് കല്ലുപാലം ഓഫീസ്, ആലപ്പുഴ.
Content Highlights: A local resident named Sachethan operated from the PWD office for 30 years without official employment., He performed tasks designated for overseers and engineers, including technical work., Special Branch investigation confirmed his presence and influence over contractors., Allegations of bribery and acting as an intermediary for contractors were reported., Current officials claim they were unaware of the severity of the situation.
Published: 29 Jun 2026, 08:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented