ആലപ്പുഴ: തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ തന്റെ മണ്ഡലമായ കായംകുളത്ത് പാർട്ടിയുടെ സംഘടനാസംവിധാനം വേണ്ടവിധം പ്രവർത്തിച്ചില്ലെന്ന ആരോപണവുമായി യു. പ്രതിഭ. സി.പി.എം. ശക്തികേന്ദ്രങ്ങളായ പത്തിയൂർ, ചെട്ടികുളങ്ങര എന്നിവിടങ്ങളിൽ നേരിട്ട വോട്ടുചോർച്ച ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു അവർ. കായംകുളത്തെ ചില നേതാക്കളെ ഉദ്ദേശിച്ചാണ് ആരോപണം.
എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തനിക്കെതിരേ പ്രവർത്തിച്ചുവെന്നും അവർ മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ, പ്രതിഭയുടെ നിഗമനങ്ങളെ അസംബന്ധമെന്നുപറഞ്ഞ് സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ തള്ളി. മുൻപ് രണ്ടുതവണ ജയിക്കാൻ സഹായിച്ച വോട്ട് ഇത്തവണ എന്തുകൊണ്ടു കിട്ടിയില്ലെന്നു സ്ഥാനാർഥി ആത്മപരിശോധന നടത്തണം. കായംകുളത്തെ സഖാക്കൾ നന്നായി പണിയെടുത്തെന്നും തോറ്റപ്പോൾ എന്തും പറയാമെന്നാണോയെന്നും നാസർ ചോദിച്ചു.
പ്രതിഭയ്ക്ക് മൂന്നാംതവണയും അവസരം നൽകിയതിൽ കായംകുളത്തെ ഒരുവിഭാഗം നേതാക്കൾക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അവർ അംഗീകരിച്ചെന്നുമാത്രം.
അതേസമയം, ജി. സുധാകരനെ പരിഹസിച്ചും പ്രതിഭ പ്രതികരിച്ചു. സുധാകരൻ ഇപ്പോൾ പാർട്ടിയെ മര്യാദ പഠിപ്പിക്കാൻ നടക്കുകയാണെന്നും മന്ത്രിയാകണമെന്ന ആഗ്രഹത്താലാണ് ഇതൊക്കെ പറയുന്നതെന്നും അവർ കുറ്റപ്പെടുത്തി. അധികാരത്തിനുവേണ്ടി അപ്പുറത്തു പോയിട്ട് പാർട്ടിയെ പഠിപ്പിക്കാൻ ഇയാളാരാ എന്നും പ്രതിഭ ചോദിച്ചു.
Content Highlights: U. Prathiba cites organizational failure in Kayamkulam for election defeat., Allegations leveled against specific local leaders and Vellappally Natesan., CPM District Secretary R. Nasser rejects claims, citing internal candidate review., Prathiba criticizes G. Sudhakaran's recent political comments.
Published: 07 May 2026, 06:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented