
മലപ്പുറം: മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ക്ക് കോവിഡ്-19 രോഗ ബാധ സ്ഥിരീകരിച്ചു. വണ്ടൂര്‍ വാണിയമ്പലം സ്വദേശിയായ സ്ത്രീക്കും അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിയായ സ്ത്രീക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ പ്രാഥമിക സഞ്ചാരപാത പുറത്തുവിട്ടു.
വണ്ടൂര്‍ വാണിയമ്പലം സ്വദേശിയുടെ സഞ്ചാരപാത
9/3/20
- രാവിലെ 7.30-എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് നമ്പര്‍ AI 960-ല്‍ ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
- രാവിലെ 10.00- 10 പേരോടൊപ്പം ഓട്ടോ ക്യാബില്‍ വിമാനത്താവളത്തില്‍ നിന്ന് യാത്രതിരിച്ചു.
- രാവിലെ 10.45- ഷാപ്പില്‍ കുന്നില്‍ ബന്ധുവീട്ടുപടിക്കല്‍ വാഹനം നിര്‍ത്തി ബന്ധുക്കളുമായി സംസാരിച്ചു
- ഉച്ചയ്ക്ക് 12:00- മാട്ടക്കുളം ബന്ധു വീട്ടിലെത്തി കുറച്ചു സമയം ബന്ധുവീട്ടില്‍ ചെലവഴിച്ചു
- ഉച്ചയ്ക്ക് 12.30- ശാന്തിനഗറിലെ ബന്ധു വീട്ടിലെത്തി
- തുടര്‍ന്ന് വണ്ടൂര്‍ വാണിയമ്പലം ഉള്ള സ്വന്തം വീട്ടില്‍ എത്തി
13/3/20 - രാവിലെ മഞ്ചേരി മെഡിക്കല്‍ കോളേജ് അഡ്മിറ്റ് ചെയ്തു
അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശി
12/03/20
- രാവിലെ 7.30 - എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് നമ്പര്‍ AI 964 ല്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
- രാവിലെ 9 മണിക്ക് നെടുമ്പാശ്ശേരിയില്‍ നിന്നും കരിപ്പൂരിലേക്കുള്ള ബിന്‍സി ട്രാവല്‍സ് ബസ്സില്‍ 40 യാത്രക്കാരോടൊപ്പം യാത്ര ചെയ്തു.
- ഉച്ചയ്ക്ക് 2:30ന് - ഹജ്ജ് ഹൗസിന് അടുത്തുള്ള ബസ് സ്റ്റോപ്പില്‍ ഇറങ്ങി
- വൈകുന്നേരം 4:00- സ്വന്തം കാറില്‍ യാത്ര ചെയ്ത് അരീക്കോട് ചെമ്രക്കാട്ടൂര്‍ ഉള്ള സ്വന്തം വീട്ടിലേക്ക് പോയി.
13/3/20- രാവിലെ അഡ്മിറ്റ് ചെയ്തു
കൂടെയുണ്ടായിരുന്നവര്‍ ബന്ധപ്പെടണം
രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണ് ആണ്. ഇരുവരുടേയും വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കി വരുന്നു. മുകളില്‍ പറഞ്ഞ ഫ്‌ളൈറ്റുകളില്‍ സഞ്ചരിച്ചവരും മുകളില്‍ പറഞ്ഞ സ്ഥലത്തും സമയത്തും ഉണ്ടായിരുന്നവരും രോഗ ലക്ഷണമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് മലപ്പുറം ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടേണ്ടതും കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. ഇവരുമായി അടുത്ത് ഇടപഴകിയവര്‍ 28 ദിവസം ഹോം ഐസൊലേഷനില്‍ കഴിയേണ്ടതും രോഗലക്ഷണമുള്ള പക്ഷം കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടേണ്ടതാണ്. ഐസോലേഷനില്‍ കഴിയുന്നവര്‍ യാതൊരു കാരണവശാലും കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദ്ദേശമില്ലാതെ നേരിട്ട് ആശുപത്രികളില്‍ പോകാന്‍ പാടില്ലെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ അറിയിച്ചു.
കണ്‍ട്രോള്‍ റൂം നമ്പര്‍
- 0483 2733251
- 0483 2733252
Published: 16 Mar 2020, 10:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented