തൃശ്ശൂർ: നഗരത്തിൽ പാറമേക്കാവ് ക്ഷേത്രത്തിനു സമീപമുള്ള ജവാൻ ഹോട്ടൽ രാത്രി ഏഴരയ്ക്ക് അടയ്ക്കും. ലൈറ്റണച്ചാലുടൻ ക്ഷേത്രക്കുളത്തിൽനിന്ന് വരിവരിയായി ആമകളെത്തും. ഹോട്ടലിനു പുറത്ത് നിലത്ത് ഇലയിൽ വെച്ചിരിക്കുന്ന ഉപ്പുമാവും വടയും പഴംപൊരിയും വേണ്ടുവോളം കഴിച്ച് വരിതെറ്റാതെ മടങ്ങും.
നാലഞ്ചു മാസം മുൻപേ സി.സി.ടി.വി. ദൃശ്യത്തിലാണ് രാത്രി ആമകളെത്തുന്നതു കണ്ടതെന്ന് ഹോട്ടലുടമ താണിക്കുടം സ്വദേശി സന്തോഷ് പറയുന്നു. പിറ്റേന്നു മുതൽ ഇലയിൽ ആഹാരം വെച്ചുതുടങ്ങി.അതോടെ ഏഴരയ്ക്കും എട്ടിനുമിടയിൽ ആമക്കൂട്ടം എത്തിത്തുടങ്ങി. ദിവസവും എണ്ണത്തിൽ വ്യത്യാസമുണ്ടാകും. പത്തെണ്ണംവരെ മിക്ക ദിവസവും വരും.
ക്ഷേത്രക്കുളത്തിൽനിന്ന് 50 മീറ്റർ അകലെയാണ് ഹോട്ടൽ. ആദ്യനാളുകളിൽ ആൾക്കാരെയും വെളിച്ചവും ആമകൾക്ക് പേടിയായിരുന്നു. ഇപ്പോഴത് മാറി. ആമകളുടെ വരവും തീറ്റയും കാണാൻ അനേകംപേർ എത്താറുണ്ട്. ഇന്ത്യൻ സേനയിൽനിന്ന് വിരമിച്ചയാളാണ് സന്തോഷ്. അതിനാലാണ് ഹോട്ടലിന് ജവാനെന്ന് പേരിട്ടിരിക്കുന്നത്.
Content Highlights: turtles eat food at hotel at thrissur
Published: 17 Jul 2024, 07:52 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented