തിരുവനന്തപുരം: കനത്തമഴയും മൂടല്‍ മഞ്ഞിനെയും തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന രണ്ട് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വെളളിയാഴ്ച രാത്രി എട്ടോടെ എത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യാ വിമാനത്തെ കോയമ്പത്തൂര്‍ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ആറു വിമാനജീവക്കാരും 157 യാത്രക്കാരുമാണ് വിമാനത്തിലുളളത്.

To advertise here,

ഷാര്‍ജയില്‍ നിന്ന് വൈകിട്ട് 6:35ന് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന എയര്‍ അറേബ്യ വിമാനം കൊച്ചിയിലേക്കും വഴി തിരിച്ചുവിട്ടു. മുന്ന് കുട്ടികള്‍ ഉള്‍പ്പെടെ 160 യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്.