തിരുവനന്തപുരം: മേക്കപ്പ് ആർട്ടിസ്റ്റും സാമൂഹികമാധ്യമങ്ങളിലെ കണ്ടന്റ് ക്രിയേറ്ററുമായ സീമ വിനീത് ഉൾപ്പെടെയുള്ള 16 ട്രാൻഡ്‌ജെൻഡർമാർ ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽനിന്നാണ് ഇവർ അംഗത്വം സ്വീകരിച്ചത്.
സീമ വിനീതിന് പുറമേ, സാമൂഹിക പ്രവർത്തക ശ്രീക്കുട്ടി നമിത, ഭരതനാട്യ നർത്തകി ആദ്രിജ ദാസ്, ലിബർട്ടി ഫൗണ്ടേഷൻ പ്രസിഡന്റ് രഞ്ജിനി പിള്ള, മെട്രോ എംപ്ലോയീസ് സംഘ് ജോയിന്റ് സെക്രട്ടറി മീരാ മുരളി, കേരളാ ട്രാൻസ്ജെൻഡർ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ യെലോഹിം ആദ്രിക്, ദേവികുളം സ്വദേശിയായ റീന, കോട്ടയം സ്വദേശികളായ ഋതു നന്ദ, കൊല്ലം സ്വദേശികളായ സ്നേഹ ജി, ഉണ്ണിമായ, ശ്രീദേവി, മണിക്കുട്ടി, കല്ലു കല്യാണി, അഖിൽ അച്യുത് എന്നിവരാണ് ബുധനാഴ്ച ബിജെപിയിൽ ചേർന്നത്.
ഇവർക്കുപുറമേ സർവോദയ വിദ്യാലയത്തിലെ ഇഗ്ലീഷ് വിഭാഗം മുൻ മേധാവി ബീന ആന്റണി, ടി.സി.എസ് മുൻ സീനിയർ എക്സിക്യൂട്ടീവ് പി.ടി ജയലക്ഷ്മി എന്നിവരും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമൻ, സംസ്ഥാന സെക്രട്ടറി അഞ്ജന, ബിജെപി കേരള സെൽ കൺവീനർ(മഹാരാഷ്ട്ര) ഉത്തംകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Content Highlights: 16 transgender individuals, led by makeup artist Seema Vineeth, have joined the BJP., The event was held at Mararji Bhavan in Thiruvananthapuram., Membership was formally accepted from BJP State President Rajeev Chandrasekhar.
Published: 04 Mar 2026, 07:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented