തിരുവനന്തപുരം: കനത്ത മഴയില്‍ തോട് കരകവിഞ്ഞതോടെ കല്ലാർ - മീൻമുട്ടിയിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഞായറാഴ്ച വെള്ളച്ചാട്ടം കാണാനെത്തിയവരാണ് കുടുങ്ങിയത്. 20 ഓളം വാഹനങ്ങൾ കുടുങ്ങി. വനത്തില്‍നിന്നുള്ള വെള്ളത്തിന്‍റെ ഒഴുക്ക് കുറഞ്ഞതോടെയാണ് സഞ്ചാരികള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയത്.

To advertise here,

മീൻമുട്ടി വനത്തിൽ നിന്നും ഒഴുകി വരുന്ന ചെറിയ തോട് കരകവിഞ്ഞൊഴുകിയതോടെയാണ് തോടിന്റെ മറുകരയിൽ നിരവധി വിനോദ സഞ്ചാരികൾ കുടുങ്ങിയത്.  സമീപത്തെ നാട്ടുകാരും ഗാർഡുകളും ചേർന്ന് സഞ്ചാരികളെ ഇക്കരെ എത്തിക്കുകയും ചെയ്തു. 

രാവിലെ മുതൽ പ്രദേശത്ത് ചെറിയതോതിൽ മഴ പെയ്യുന്നുണ്ടായിരുന്നു. എന്നാൽ വനത്തിനുള്ളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. അതാണ് തോട് നിറയാൻ കാരണമായത്. വൈകിട്ട്  4 മണിയോടെയാണ് തോട്ടിൽ വെള്ളം കയറിയത്. വനത്തിനുള്ളില്‍ നിന്നുള്ള വെള്ളത്തിന്‍റെ ഒഴുക്ക് കുറഞ്ഞതോടെയാണ് സഞ്ചാരികളുമായി ബന്ധപ്പെട്ട ആശങ്കയൊഴിഞ്ഞത്.