തൃശ്ശൂര്‍: തൃശ്ശൂര്‍ മാരാര്‍ റോഡില്‍ കനത്തമഴയ്ക്ക് ഇടയില്‍ റോഡ് ടാറിങ്. കോരിച്ചൊരിയുന്ന മഴയിൽ റോഡിലൂടെ വെള്ളം ഒഴുകുന്നതിനിടെയാണ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള റോഡിൽ ടാറിങ് പ്രവൃത്തി നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ടാറിങ് നിര്‍ത്തിവെക്കാന്‍ തൃശ്ശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ് നിര്‍ദേശം നല്‍കി. 'നിര്‍ത്തിപ്പോടോ, ഈ കനത്ത മഴയത്താണോ ടാറിങ്,ചാട്ടാവാര്‍ കൊണ്ടടിക്കണം' എന്നെല്ലാം ചീത്തവിളിക്കുന്നതും ദൃശ്യത്തിലുണ്ട്.
കഴിഞ്ഞ മൂന്ന് നാല് ദിവസമായി തൃശ്ശൂരില്‍ കനത്ത വെയിലായിരുന്നു. ഈ ഘട്ടത്തിലൊന്നും ഇവിടെ ടാറിങ് പ്രവൃത്തികള്‍ക്കായി ആരും എത്തിയിരുന്നില്ല. ഇന്ന് രാവിലെ മുതല്‍ കനത്ത മഴയാണ് ജില്ലയിലെങ്ങും. റെഡ് അലര്‍ട്ടുമാണ് തൃശ്ശൂരില്‍.
വേഗത്തില്‍ ടാറിങ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് മഴ പ്രതീക്ഷിക്കാതെ പണി തുടങ്ങിയതാണെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറി പ്രതികരിച്ചു.
Content Highlights: Road tarring during heavy rain in Thrissur draws criticism
Published: 05 Aug 2025, 12:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented