മക്ക: വിശുദ്ധ നഗരമായ മക്കയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച കനത്ത മഴ. മസ്ജിദുൽ ഹറമും പരിസരത്തെ സെൻട്രൽ ഏരിയയും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മഴ അനുഭവപ്പെട്ടു.

To advertise here,

വ്യാഴാഴ്ച രാജ്യത്തിന്റെ വിവിധ മേഖലകളിൽ മിതമായതുമുതൽ ശക്തമായതുവരെയുള്ള ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമാകാനും സാധ്യതയുണ്ട്. ആലിപ്പഴ വർഷത്തോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാറ്റിൽ പൊടിയും മണലും ഉയർന്ന് കാഴ്ചപരിധി ഏതാണ്ട് പൂജ്യത്തിലെത്തിയേക്കാമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.

ജിസാൻ, അസീർ, അൽബാഹ, മക്ക മേഖലകളിലാണ് പ്രധാനമായും മഴയ്ക്ക് സാധ്യത പ്രവചിച്ചിരുന്നത്. ഹായിൽ, തബൂക്ക്, അൽജൗഫ്, വടക്കൻ അതിർത്തി മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. മദീനയുടെ ചില ഭാഗങ്ങളിലും കിഴക്കൻ പ്രവിശ്യയുടെ തെക്കൻ മേഖലകളിലും നേരിയതുമുതൽ മിതമായതുവരെയുള്ള മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.