തൃശ്ശൂർ: അമ്മാടത്ത് ദമ്പതിമാരെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. അമ്മാടം പുത്തൻവഴി പള്ളിപ്പുറം റോഡിൽ വാടകവീട്ടിൽ താമസിക്കുന്ന വല്ലച്ചിറ ചാത്തക്കുടം പിടിക്കപറമ്പ് വടക്കേപുരക്കൽ സത്യൻ(66), ഭാര്യ കുമാരി(59) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് വീടിന് പിന്നിലെ ടെറസിൽ ഇരുവരെയും മരിച്ചനിലയിൽ കണ്ടത്.

To advertise here,

മകനും മരുമകളും ചോറ്റാനിക്കരയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. സത്യൻ പക്ഷാഘാതം വന്നതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ കുമാരി വൃക്കരോഗത്തെ തുടർന്നുള്ള ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നതായും പറയുന്നു. ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടുകളും മൂലമുള്ള മനോവിഷമമാണ് സംഭവത്തിന് കാരണമെന്നാണ് പോലീസിൻ്റെ പ്രാഥമിക വിവരം. ചേർപ്പ് പോലീസ് നടപടിയെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056)