ശനിയാഴ്ച പുലർച്ചെ പ്രതിയുമായി എക്സൈസ് സംഘം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി

തിരുവനന്തപുരം: വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന രാജ്യാന്തര ലഹരി ഇടപാടുകാരനെ യുഎഇയിൽ പോയി കസ്റ്റഡിയിലെടുത്ത് കേരളത്തിൽ നിന്നുള്ള എക്സൈസ് സംഘം. 2023-ൽ തിരുവനന്തപുരത്ത് നടന്ന വൻ ലഹരിവേട്ട കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി ഷോൺ സുനിൽ ബ്രെറ്റിനെയാണ് (ഷോൺ സുനിൽ ബെർട്ട്) എക്സൈസ് സംഘം യുഎഇയിൽ നിന്ന് പിടികൂടി ചെയ്ത് കേരളത്തിലെത്തിച്ചത്. ഇന്ന് പുലർച്ചെ പ്രതിയുമായി എക്സൈസ് സംഘം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.
കേരള എക്സൈസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംഘം വിദേശ രാജ്യത്തുപോയി കുറ്റവാളിയെ കസ്റ്റഡിയിലെടുത്ത് നാട്ടിലേക്ക് കൊണ്ടു വരുന്നത്. 2023 ജൂലായ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സംഘം നടത്തിയ ലഹരിവേട്ടയിൽ വൻതോതിൽ കഞ്ചാവും എംഡിഎംഎയും പിടികൂടിയിരുന്നു. കേസിൽ ഏഴ് പ്രതികളെ സംഭവം നടന്ന ഘട്ടത്തിൽ തന്നെ എക്സൈസ് പിടികൂടിയിരുന്നു. എന്നാൽ കേസിലെ എട്ടാം പ്രതിയായ ഷോൺ സുനിൽ ബ്രെറ്റ് സംഭവത്തിന് പിന്നാലെ യുഎഇയിലേക്ക് കടന്നു കളയുകയായിരുന്നു.
വിദേശത്തേക്ക് കടന്നതിനെ തുടർന്ന് എക്സൈസ് വകുപ്പ് ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. തുടർന്ന് നയതന്ത്ര നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് എക്സൈസ് സംഘം യുഎഇയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച പ്രതിക്കെതിരെയുള്ള നിയമനടപടികൾ എക്സൈസ് പൂർത്തിയാക്കിവരികയാണ്.
എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവറാവുവിന്റെയും എക്സൈസ് വകുപ്പിന്റെയും നിർണായക ഇടപെടലും കൃത്യമായ ഏകോപനവുമാണ് ചരിത്രപരമായ ഈ ദൗത്യത്തിന് വഴിത്തിരിവായത്.
Content Highlights: In a historic first, a Kerala Excise enforcement team traveled to the UAE, completed diplomatic procedures, and extradited an international drug case fugitive back to Thiruvananthapuram.
Published: 17 Oct 2026, 12:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented