മാലോം: കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ടിൽ മാലോം കാര്യോട്ട് ചാലിൽ ഗൃഹനാഥനെയും ഭാര്യയെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാര്യോട്ട് ചാലിലെ തടത്തിൽ വീട്ടിൽ സാബു (56), ഭാര്യ സജി സാബു (52) എന്നിവരെയാണ് വീട്ടുപറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടത്.
കൃഷിയിടത്തിലേക്ക് പോയ ഇരുവരും തിരിച്ചെത്താത്തതിനെ തുടർന്ന് ഏക മകൻ മെൽവിൻ അന്വേഷിച്ചുചെന്നപ്പോഴാണ് ഇവരെ കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സ്ഥലത്തെത്തിയ വെള്ളരിക്കുണ്ട് പോലീസ് ഇൻക്വസ്റ്റ് നടത്തി.
Content Highlights: A married couple, Sabu (56) and Saji Sabu (52), were found dead in a pond at Karyottuchal, Malom., The incident occurred within the Vellarikundu police station limits in Kasaragod district., Their son discovered them after they failed to return from the farm., Fire and rescue services retrieved the bodies, and police conducted an inquest.
Published: 18 Sept 2026, 06:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented