കോഴിക്കോട്: റോഡരികിൽ നിർത്തിയ സ്കൂട്ടറിലേക്ക് മൂന്നുവയസ്സുകാരനെ കയറ്റാൻ നോക്കുന്നതിനിടെ കുട്ടി റോഡിലേക്കോടി. സെക്കൻഡുകളുടെ വ്യത്യാസത്തിൽ ടിപ്പർ കടന്നുപോയെങ്കിലും കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എട്ടേരണ്ട്-പട്ടർപാലം റോഡിൽ കണ്ണങ്കര ജുമാമസ്ജിദിന് സമീപമാണ് സംഭവം. പിതാവും രണ്ടുമക്കളും കടയിൽനിന്ന്‌ സാധനം വാങ്ങി തിരിച്ചുപോകാനായി സ്കൂട്ടറിൽ കയറവെയാണ് സംഭവം. മൂത്തകുട്ടി സ്കൂട്ടറിന് പിന്നിൽ കയറിയിരുന്നു.

To advertise here,

മൂന്നുവയസ്സുകാരനായ ഇളയകുട്ടിയെ സ്കൂട്ടറിലേക്ക് കയറ്റാൻ നോക്കുന്നതിനിടെ കുട്ടി റോഡിലേക്കോടുകയായിരുന്നു. പിതാവ് കഴിയാവുന്നത്ര കൈനീട്ടി കുട്ടിയെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്ന നിമിഷംതന്നെ ടിപ്പർ വേഗത്തിൽ കടന്നുപോവുകയായിരുന്നു. ‘കുട്ടികളെയുംകൊണ്ട് റോഡിലിറങ്ങുമ്പോൾ മാക്സിമം ശ്രദ്ധ അവരിലായിരിക്കണമെന്ന’ ക്യാപ്ഷനോടെ കുട്ടി രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി. ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ ഒട്ടേറെയാളുകളാണ് പങ്കുവെച്ചത്.