എം.എൽ.എമാരിൽ മോൻസ് ജോസഫ് കഴിഞ്ഞാൽ സീനിയർ ഉണ്ണിയാടനാണെന്ന വാദമാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കുള്ളത്

കോട്ടയം: തോമസ് ഉണ്ണിയാടന്റെ കലഹങ്ങളിൽ മൗനം പാലിക്കാൻ കേരള കോൺഗ്രസ് നേതൃത്വം. അദ്ദേഹമോ അദ്ദേഹത്തിനൊപ്പം നിൽക്കുന്നവരോ ഉയർത്തുന്ന വാദങ്ങളോട് തർക്കിക്കാനോ സംവദിക്കാനോ പോകേണ്ടതില്ലെന്നാണ് തീരുമാനം. പലതരത്തിലുള്ള കൂട്ടായ്മകൾ രൂപപ്പെടുത്തി ഉണ്ണിയാടൻ മുന്നോട്ട് പോകുമ്പോൾ പാർട്ടിക്കുള്ളിൽ അത് വലിയ ചലനം ഉണ്ടാക്കിയില്ലെന്നത് നേതൃത്വത്തിന് ആശ്വാസമായി.
ചീഫ് വിപ്പ് സ്ഥാനത്തേക്ക് സീനിയോറിറ്റി പരിഗണിച്ച് അദ്ദേഹത്തെ പരിഗണിക്കേണ്ടതായിരുന്നു എന്നാണ് ഉണ്ണിയാടൻ പക്ഷം വാദിക്കുന്നത്. പരസ്യമായി അദ്ദേഹത്തിന്റെ അഭിപ്രായം ശരിയെന്നോ തെറ്റെന്നോ നേതൃത്വം ഇതേവരെ പ്രതികരിച്ചിട്ടില്ല. പാർട്ടി വിട്ടുപോകാൻ അദ്ദേഹത്തിനുള്ള നിയമപരമായ പരിമിതിതന്നെയാണ് കേരള കോൺഗ്രസിനുള്ള പിടിവള്ളി. പാർട്ടി വിട്ടാൽ കൂറുമാറ്റ നിരോധനനിയമത്തിന്റെ പരിധിയിലേക്ക് കാര്യങ്ങൾ പോകും. അതേസമയം നേതൃത്വത്തെ എതിർത്ത് പാർട്ടി വിട്ടാൽ സ്ഥാനം രാജിവയ്ക്കണം. തുടർന്ന് ഇരിങ്ങാലക്കുടയിൽ മത്സരം വരും. അത്തരം അലങ്കോലങ്ങളിലേക്ക് പോകാൻ യു.ഡി.എഫ്. നേതൃത്വവും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ പുറത്തുകടക്കാൻ അദ്ദേഹം ശ്രമിച്ചാലും മുന്നണിയിൽ ആരും പിന്തുണക്കില്ലെന്നാണ് പാർട്ടി കരുതുന്നത്.
രണ്ട് മന്ത്രിസ്ഥാനങ്ങളാണ് പാർട്ടി ചോദിച്ചിരുന്നത്. ഒരു സ്ഥാനം മാത്രമാണ് കിട്ടിയത്. രണ്ടാം മന്ത്രിയായി തോമസ് ഉണ്ണിയാടൻ വരുമായിരുന്നു. പക്ഷേ, അത് കിട്ടാതെവന്ന സാഹചര്യത്തിൽ ചീഫ് വിപ്പ് സ്ഥാനം പാർട്ടിക്ക് കിട്ടി. ആ സ്ഥാനത്തേക്ക് ഉണ്ണിയാടന് താത്പര്യം ഉള്ളതായി പി.ജെ. ജോസഫിനെ അറിയിച്ചിട്ടില്ലെന്നാണ് ഒൗദ്യോഗിക വിഭാഗം പറയുന്നത്. അതേസമയം നിലവിലെ എം.എൽ.എ.മാരിൽ മോൻസ് ജോസഫ് കഴിഞ്ഞാൽ സീനിയർ ഉണ്ണിയാടനാണെന്ന വാദമാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കുള്ളത്. പക്ഷേ, സീനിയോറിറ്റി പാർട്ടി പദവിവെച്ച് കണക്കാക്കുമ്പോൾ ആറാം സ്ഥാനമാണ് ഉണ്ണിയാടനുള്ളതെന്നാണ് മറുവാദം.
Content Highlights: The Kerala Congress leadership has decided to stay silent on Thomas Unniyadan's discontent over Chief Whip post allocation, relying on anti-defection law constraints and UDF dynamics to manage the internal rift.
Published: 31 Oct 2026, 08:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented