ഇരിട്ടി: ഭരണവിരുദ്ധവികാരമാണ് എൽ.ഡി.എഫിനെ അധികാരത്തിൽനിന്ന് പുറത്താക്കിയതെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി. ഭരണവിരുദ്ധവികാരത്തിന്റെ തോത് കുറഞ്ഞ രീതിയിൽ പ്രതിഫലിച്ചത് കേരളാ കോൺഗ്രസ് എമ്മിന് മാത്രമാണ്. ഇരിട്ടി കുന്നോത്ത്, പാർട്ടി ജില്ലാക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

To advertise here,

എൽ.ഡി.എഫിലെ മറ്റ് ഘടകകക്ഷികളെല്ലാം പല മണ്ഡലങ്ങളിലും 20,000 മുതൽ 30,000 വരെ വോട്ടുകൾക്ക് പരാജയപ്പെട്ടപ്പോൾ കേരളാ കോൺഗ്രസ് (എം) സ്ഥാനാർഥികൾ പരാജയപ്പെട്ടത് ശരാശരി 8,000 താഴെ വോട്ടുകൾക്കാണ്. ഒരിക്കലും ജയിക്കില്ലെന്ന് സ്വകാര്യ സംഭാഷണങ്ങളിൽ പറഞ്ഞ പല യു.ഡി.എഫ്. സ്ഥാനാർഥികളും ജയിച്ചുകയറി.

30 സീറ്റ് കിട്ടിയാൽ ഞങ്ങൾ കേരളം ഭരിക്കുമെന്ന് പറഞ്ഞ ബി.ജെ.പി.യാണ് ഇപ്പോൾ മൂന്ന് സീറ്റുമായി യു.ഡി.എഫ്. ഭരണത്തെ നിയന്ത്രിക്കുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോൾ എതിർത്തതെല്ലാം ആവേശത്തോടെ വി.ഡി.സതീശൻ സർക്കാർ നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.