ചെറുപുഴ: നൂറുദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ച യു.ഡി.എഫ്. സർക്കാരിനെ കേരള കോൺഗ്രസ് പെരിങ്ങോം മണ്ഡലം കമ്മിറ്റിയോഗം അനുമോദിച്ചു.

To advertise here,

ജനപ്രിയ പദ്ധതിയായ പ്രിയദർശിനി സൗജന്യയാത്രയും ഭാവിതലമുറയെ ലഹരിമുക്തമാക്കാൻ ആവിഷ്കരിച്ച തൂഫാൻ പദ്ധതിയും ഏറെ ശ്രദ്ധേയമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

സംസ്ഥാന വൈസ് ചെയർമാൻ ജോസഫ് മുള്ളൻമട ഉദ്ഘാടനം ചെയ്തു. ജോസ് മുണ്ടുപാലം അധ്യക്ഷത വഹിച്ചു. എ.സി. പൗലോസ്, അരുൺ കുഴിപ്പള്ളി, സജി കൈതക്കൽ, ബാബു കാപ്പിയിൽ, സ്‌കറിയ മലയിൽ എന്നിവർ സംസാരിച്ചു. പെരിങ്ങോം മണ്ഡലം ഭാരവാഹികൾ: ജോർജ് മാത്യു  പുളിയംമാക്കൽ (പ്രസി.), ബെന്നി ജോസഫ് മുരിങ്ങയിൽ (വൈസ് പ്രസി.), ജോണി വടക്കേൽ (സെക്ര.), ജോസ് ഒരപ്പനാനിയിൽ (ട്രഷർ).