തിരുവനന്തപുരം: കേരള നിയമസഭയിൽ സ്പീക്കർ പദവിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തുന്ന പ്രകടനം സഭാംഗങ്ങളെയും രാഷ്ട്രീയ നിരീക്ഷകരെയും ഒരുപോലെ വിസ്മയിപ്പിക്കുകയാണ്. തിരുവഞ്ചൂർ സ്പീക്കറായപ്പോൾ സംശയം പ്രകടിപ്പിച്ചവർ പോലും ഇപ്പോൾ അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയെ കൈയടികളോടെയാണ് സ്വീകരിക്കുന്നത്.
സഭയിലെ ചില അംഗങ്ങളുടെ പ്രായത്തേക്കാൾ കൂടുതൽ സഭാപരിചയമുള്ള അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ആ കസേരയിൽ ഇരുന്നുള്ള ഓരോ നീക്കത്തിലും പ്രകടമാണ്. കുറിക്കുകൊള്ളുന്ന ഒറ്റവാക്കുകളിലൂടെയും മൂർച്ചയുള്ള വാചകങ്ങളിലൂടെയും സഭയെ നിയന്ത്രിക്കുന്ന അദ്ദേഹത്തിന്റെ ശൈലി പ്രതിപക്ഷത്തെപ്പോലും നിശബ്ദമാക്കാൻ പോന്നതാണ്.
സഭാനടപടികൾക്കിടയിൽ സ്പീക്കർ നടത്തുന്ന ഇടപെടലുകൾ പലപ്പോഴും രസകരവും എന്നാൽ ഗൗരവമേറിയതുമായ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. പ്രതിപക്ഷ അംഗമായ കെ. രാജൻ വോക്കൗട്ട് പ്രസംഗത്തിനിടെ സ്പീക്കറുടെ ഇടപെടലുകൾ ട്രോളുകൾക്ക് വഴിതുറക്കുന്നു എന്ന് പറഞ്ഞിരുന്നു. സ്പീക്കർ ഇടയ്ക്കിടെ നടത്തുന്ന കമന്റുകൾ മോശപ്പെട്ട രീതിയിലുള്ള നിലപാടുകൾ ഉണ്ടാക്കുന്നുവെന്നും രാജൻ ആരോപിച്ചു. എന്നാൽ, ചെയറിനെ അപമാനിക്കുന്ന രീതിയിലുള്ള നടപടികൾ അംഗീകരിക്കാനാവില്ലെന്നും വോക്കൗട്ട് പ്രസംഗത്തിന്റെ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച് വിഷയത്തിൽ മാത്രം ഒതുങ്ങിനിൽക്കണമെന്നും സ്പീക്കർ കർശന നിർദ്ദേശം നൽകി.
വോക്കൗട്ട് പ്രസംഗത്തിൽ നിന്ന് വഴിമാറിപ്പോകരുതെന്ന് സ്പീക്കർ ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോൾ, സഭയിൽ സംസാരിക്കുന്നത് ഒരംഗത്തിന്റെ അവകാശമാണെന്ന് കെ. രാജൻ മറുപടി നൽകി. ഇത്തരത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങളുമായുള്ള വാക്പോരുകളിലും തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന തിരുവഞ്ചൂർ, സഭാനടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നു.
Content Highlights: Thiruvanchoor Radhakrishnan is redefining the Speaker's role in the Kerala Assembly with his seasoned expertise.
Published: 30 Jun 2026, 09:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented