തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ഗതാഗതം തടസപ്പെടുത്തിക്കൊണ്ട് സിപിഐ പോഷക സംഘടനകളുടെ സമരം. ജോയിന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍സാണ് സമരം നടത്തിയത്. വഞ്ചിയൂരില്‍ സി.പി.എം. ഏരിയ സമ്മളനത്തിനായി റോഡ് കയ്യേറി സ്റ്റേജ് കെട്ടിയ സംഭവത്തില്‍ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ പോലും ചെവിക്കൊള്ളാതെ വീണ്ടും സമാനമായ സമരം.
ഇതോടെ വിഷയത്തില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയുന്ന നൂറ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്കുള്ള നടപ്പാത കൈയ്യേറിയാണ് സമരം. അനുമതി വാങ്ങാതെയാണ് സമരം എന്നാണ് പുറത്തുവരുന്ന വിവരം.
Content Highlights: Joint Council`s 36-hour protest at Thiruvananthapuram Secretariat disrupts traffic
Published: 11 Dec 2024, 12:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented