കോഴിക്കോട്:  സി.പി.എം. അനൂകൂല എം.വി.ആര്‍. ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന എം.വി. രാഘവന്‍ അനുസ്മരണ പരിപാടിയില്‍നിന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പിന്മാറിയ സംഭവത്തില്‍ പ്രതികരണവുമായി പി.എം.എ. സലാം. ലീഗ് ആരുടെയെങ്കിലും വിലക്കിന് വഴങ്ങുന്നവരല്ല, അങ്ങനെ ഉണ്ടെങ്കില്‍ വീഡിയോ സന്ദേശം അയക്കില്ലല്ലോയെന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസില്‍ എല്ലാ കാലത്തും പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ നിലവില്‍ പ്രശ്‌നങ്ങളില്ല. യു.ഡി.എഫ്. ഒറ്റക്കെട്ടായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും പി.എം.എ. സലാം പറഞ്ഞു.

To advertise here,

കോണ്‍ഗ്രസ് പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളനിര്‍മിതിയില്‍ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ മുഖ്യപ്രഭാഷകനായിട്ടായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുക്കേണ്ടിയിരുന്നത്. ദുബായില്‍ മറ്റൊരു പരിപാടിയുള്ളതിനാല്‍ സെമിനാറില്‍ നിന്നും വിട്ടുനില്‍ക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.