താമരശ്ശേരി: വിദ്യാർഥിയുടെ ബാട്ടർബോട്ടലിൽ നിന്ന് വാറ്റ് ചാരായം കണ്ടെത്തിയ സംഭവത്തിൽ വാറ്റ് ചാരായം എത്തിച്ചു നൽകിയ പത്താംക്ലാസ് വിദ്യാർഥിയുടെ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു. കഴിഞ്ഞ ദിവസമാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാൾ വിദേശത്തേക്ക് കടന്നത്.

To advertise here,

ഇയാളുടെ വീടിന് സമീപത്തെ തോട്ടത്തിൽ നിന്നും 56 കുപ്പി വ്യാജമദ്യം പോലീസും, ഇയാളുടേതെന്ന് കരുതുന്ന വാറ്റ് കേന്ദ്രത്തിൽ നിന്നും 220 കുപ്പി വ്യാജമദ്യവും എക്സൈസ് കണ്ടെടുത്തിരുന്നു.

ജൂൺ 25 ന് ആയിരുന്നു സംഭവം. ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനോ, ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനോ സാധിക്കാതെ ഇരുന്നതിനാലാണ് വിദേശത്തേക്ക് കടക്കാൻ അവസരം ലഭിച്ചത്.

കുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നായിരുന്നു വ്യാജമദ്യം സഹപാഠിയായ വിദ്യാർത്ഥി എത്തിച്ചു നൽകിയതാണ് എന്ന വിവരം ലഭിച്ചത്. പല കുട്ടികൾക്കും ഇത്തരത്തിൽ വാറ്റ് ചാരായം പതിവായി വിദ്യാർഥി എത്തിച്ചു കൊടുക്കാറുണ്ടായിരുന്നു. തുടർന്ന് ഈ കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടാനച്ചന് നാടൻ വാറ്റുണ്ടെന്നും, തന്നെ സഹായത്തിന് വിളിക്കാറുണ്ടെന്നുമുള്ള വിവരം വിദ്യാർത്ഥി വെളിപ്പെടുത്തിയത്.