അടിമാലി (ഇടുക്കി): കെഎസ്ആർടിസി ജീവനക്കാരൻ വാറ്റുചാരായവുമായി പിടിയിൽ. കൊല്ലം കൊട്ടാരക്കര ചാമവിളയിൽ ഷിബു(51)വിനെയാണ് അടിമാലി നാർക്കോട്ടിക്ക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ബിജു മാത്യുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ അടിമാലി ബസ് സ്റ്റാൻഡിൽനിന്ന് പിടികൂടിയത്. ഇയാളിൽനിന്ന് ഒന്നര ലിറ്റർ ചാരായമാണ് പിടികൂടിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. പിടിയിലായ ഷിബു മൂന്നാർ ഡിപ്പോയിലെ കണ്ടക്ടറാണ്. നാട്ടിൽ പോയി തിരികെ ഡ്യൂട്ടിയിൽ കയറാൻ മൂന്നാർ ഡിപ്പോയിലേക്ക് പോകുംവഴിയാണ് ഇയാളെ പിടികൂടിയത്.
അടിമാലി സ്റ്റാൻഡിലെ കെഎസ്ആർടിസി എൻക്വയറി കൗണ്ടറിന്റെ മുൻപിൽ നിൽക്കുകയായിരുന്ന ഷിബുവിനെ സംഘം പിടികൂടി പരിശോധിക്കുകയായിരുന്നു. ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വാറ്റുചാരായം നാട്ടിൽനിന്ന് ലഭിച്ചതാണെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഷിബു ഡ്യൂട്ടിയിലായിരുന്നില്ല. നാർക്കോട്ടിക് സംഘം പ്രതിയെ എക്‌സൈസ് റേഞ്ച് ഓഫീസിൽ കൈമാറി. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി. പ്രിവന്റ്റീവ് ഓഫീസർ വി.ആർ സുധീർ, എൻ ജെ. മാനുവൽ, സിവിൽ എക്‌സ്സൈസ് ഓഫീസർമാരായ കെ.എം. സുരേഷ്, മുഹമ്മദ് ഹാഷിം, അലി അഷ്‌കർ, നിഥിൻ ജോണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Content Highlights: KSRTC conductor arrested by Anti-Narcotics squad in Adimali, Idukki with 1.5 liters of illicit liquor. Details of the arrest and legal proceedings.
Published: 09 Jan 2026, 09:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented