തളിക്കുളം: കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. തളിക്കുളം പത്താംകല്ല് മലയാളി നഗറിൽ വാടകവീട്ടിൽ താമസിക്കുന്ന വാലിപ്പറമ്പിൽ സലീമിന്റെ മകൻ നാദിർഷ(15) യുടെ മൃതദേഹമാണ് സ്നേഹതീരത്തിന് പടിഞ്ഞാറുനിന്ന് കണ്ടെടുത്തത്. തൃത്തല്ലൂർ കമലാ നെഹ്രു മെമ്മോറിയൽ വി.എച്ച്.എസ്. സ്‌കൂൾ 10-ാം ക്ലാസ് വിദ്യാർഥിയായിരുന്നു നാദിർഷ.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് നാദിർഷ കൂട്ടുകാരൻ അബ്ദുൾ റഹ്‌മാനൊപ്പം കടലിൽ കുളിക്കാനിറങ്ങിയത്. ആദ്യം തമ്പാൻകടവ് അറപ്പത്തോട് ബീച്ചിലെ അറപ്പത്തോടിലാണിറങ്ങിയത്. വെള്ളം കുറവായതിനാൽ കടലിലേയ്ക്ക് പോകുകയായിരുന്നു. തിരയിൽപ്പെട്ട് രണ്ടുപേരും ഒഴുകിപ്പോയി. അബ്ദുൾ റഹ്‌മാന് നീന്തിരക്ഷപ്പെടാനായി. അതേസമയം കരയിലെത്തിയ അബ്ദുൾറഹ്‌മാനെ നാട്ടുകാരനായ ഒരാൾ മർദിച്ചതായി പരാതിയുണ്ട്. നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് അബ്ദുൾറഹ്‌മാൻ.
Content Highlights: 15-year-old student Nadirshah drowned at Thalikulam beach., Body recovered west of Snehatheeram., Friend Abdul Rahman survived and is undergoing treatment at Thrissur Medical College., Allegations of assault against the survivor reported.
Published: 19 Jul 2026, 01:57 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented