മലപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തിലെ പരിയാപുരം ഗ്രാമത്തിൽ കിണർ വെള്ളത്തിൽ കലർന്ന ഡീസൽ ഒഴിവാക്കാൻ കിണർ കത്തിച്ചു തുടങ്ങി. കഴിഞ്ഞദിവസം ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് കിണറുകളിലെ ഡീസലിന്റെ അംശം ഒഴിവാക്കാൻ ഡീസൽ കത്തിച്ച് കളയാൻ തീരുമാനം എടുത്തത്. കിണർ വെള്ളം പലതവണയായി വറ്റിച്ചിട്ടും വീണ്ടും ഉറവയെടുക്കുമ്പോൾ ഡീസലിന്റെ അംശം കലരുന്നത് തുടർന്നതോടെയാണ് കിണർ കത്തിക്കാൻ തീരുമാനിച്ചത്.
പരിയാപുരത്ത് ഡീസൽ ടാങ്കർ മറിഞ്ഞതിന് പിന്നാലെ, ഒലിച്ചിറങ്ങിയ 20,000 ലിറ്റൽ ഡീസൽ മണ്ണിലൂടെ കിണറുകളിലെത്തുകയായിരുന്നു. ടാങ്കർ മറിഞ്ഞ് രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് പ്രദേശത്തെ കിണറുകളിൽ ഡീസൽ സാന്നിധ്യം കണ്ടത്.
തിരുഹൃദയ മഠത്തിന്റെയും കൊല്ലരേട്ട് മറ്റത്തിൽ ബിജുവിന്റെയും കിണറുകളിലായിരുന്നു ആദ്യം ഡീസൽ കലർന്നു തുടങ്ങിയത്. പിറ്റേന്ന് റിട്ട. പ്രഥമാധ്യാപകൻ ആന്റണിയുടെ വീട്ടുകിണറ്റിൽ കണ്ടെത്തി. ക്രമേണ മറ്റുപല കിണറുകളിലേക്കുമെത്തി. മഠത്തിന്റെ കിണറ്റിൽ വെള്ളമെടുക്കാൻ പമ്പുസെറ്റ് ഓണാക്കിയപ്പോൾ തീ ആളിക്കത്തിയിരുന്നു. ഇരുപതടി ഉയരത്തിൽ തീ ആളി. 48 മണിക്കൂർ നിന്നുകത്തി കിണർ.
Content Highlights: Tanker accident causes diesel spillage issue in pariyapuram
Published: 14 Sept 2023, 12:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented