തിരുവനന്തപുരം: മംഗലപുരത്ത് എൽപിജി ടാങ്കർ ലോറി മറിഞ്ഞു. കൊച്ചിയിൽനിന്ന് തിരുനെൽവേലിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത നിർമാണം നടക്കുന്നതിനാൽ വഴിതെറ്റി സർവ്വീസ് റോഡ് വഴിവന്ന ടാങ്കർ അപകടത്തില്‍പ്പെടുകയായിരുന്നു. ശക്തമായ മഴയാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന.

To advertise here,

ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. ഡ്രൈവർ നാമക്കൽ സ്വദേശി എറ്റിക്കൺ (65) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വാതകചോർച്ച ഇല്ലാത്തതിനാൽ ഡ്രൈവർ പോലീസിൽ വിവരമറിയിച്ചിരുന്നില്ല. ഏഴരയോടെയാണ് പോലീസ് വിവരമറിഞ്ഞത്. പിന്നാലെ മംഗലപുരം പോലീസും കഴക്കൂട്ടം ഫയർ ഫോഴ്സും സ്ഥലത്തെത്തി.