
കാസർകോട്: കാഞ്ഞങ്ങാട് സൗത്തിൽ ദേശീയപാതയോരത്ത് മറിഞ്ഞ പാചകവാതക ടാങ്കറിൽ ചോർച്ച. പ്രദേശത്തെ അരകിലോമീറ്റർ ചുറ്റളവിലുള്ള വീട്ടുകാരെ മുഴുവൻ ഒഴിപ്പിച്ചു. മംഗളൂരുവിൽ നിന്നു വിദഗ്ധരെത്തി ചോർച്ച അടയ്ക്കാൻ തുടങ്ങി. പൂർണമായും ചോർച്ച അടച്ചതിനുശേഷം പാചക വാതകം ഒന്നിലേറെ ടാങ്കറുകളിലേക്ക് മാറ്റാനാണ് തീരുമാനം.
കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് നിന്നു ഖലാസികളെത്തി ക്രെയിൻ ഉപയോഗിച്ച് ലോറിയെ പൂർവ സ്ഥിതിയിലാക്കാൻ ശ്രമിച്ചപ്പോഴാണ് ചോർച്ച കണ്ടത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി സമീപത്തെ കുറ്റിക്കാട്ടിലേക്ക് മറിഞ്ഞത്. മംഗളൂരുവിൽ നിന്നു കോയമ്പത്തൂരിലേക്കു പോകുകയായിരുന്ന ടിഎൻ 28 എജെ 3659 നമ്പർ ലോറിയാണ് മറിഞ്ഞത്. എതിരെ വന്ന സ്വകാര്യ ബസിന് സൈഡ് കൊടുക്കവെയാണ് നിയന്ത്രണം വിട്ടത്. അപകടത്തിൽ ടാങ്കൽ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി സുരേഷിന്റെ കാലിനു പരിക്കേറ്റു. 18 ടൺ ഭാരമുള്ള ടാങ്കറാണ് മറിഞ്ഞത്.
ഹൊസ്ദുർഗ് പോലീസും കാഞ്ഞങ്ങാട് അഗ്നിരക്ഷാ സേനയുമുൾപ്പെടെ സ്ഥലത്തുണ്ട്. കാഞ്ഞങ്ങാട് നിന്നു നീലേശ്വരം ഭാഗത്തേക്കുള്ള വാഹനങ്ങളും നീലേശ്വരത്ത് നിന്നു കാഞ്ഞങ്ങാട്ടേക്കുള്ള വാഹനങ്ങളും വഴി തിരിച്ചുവിട്ടു. ദേശീയപാത വികസനത്തിന്റെ നിർമാണം നടക്കുന്നതിനാൽ കാഞ്ഞങ്ങാട് സൗത്തിൽ ദേശീയപാതയുടെ ഇരുഭാഗത്തുമുള്ള സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ പോകുന്നത്. നീലേശ്വരം ഭാഗത്തേക്കുള്ള വാഹനങ്ങൾ കിഴക്കുഭാഗത്തെ സർവീസ് റോഡിലൂടെയും കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ പടിഞ്ഞാറ് ഭാഗത്തുള്ള സർവീസ് റോഡിലൂടെയുമാണ് പോകുന്നത്.
പടിഞ്ഞാറുഭാഗത്തുള്ള സർവീസ് റോഡിൽ നിറയെ കുഴികളാണ്. മാത്രമല്ല, ഈ റോഡരികിൽ അഴുക്ക് ചാൽ നിർമാണത്തിന് കുഴിയെടുത്തിരിക്കുകയായാണ്. ഇടുങ്ങിയ റോഡിൽ ഒന്നു തെന്നിയാൽ വാഹനങ്ങൾ ഈ കുഴിയിലേക്കു വീഴും. അപകടമൊഴിവാക്കാൻ കാഞ്ഞങ്ങാട്ടേക്കു വരുന്ന വാഹനങ്ങളിൽ ചിലത് പടിഞ്ഞാറുഭാഗത്തെ സർവീസ് റോഡിലൂടെ കയറും. വ്യാഴാഴ്ച ഉച്ചയ്ക്ക് സ്വകാര്യ ബസ് ദിശമാറി കിഴക്കു ഭാഗത്തേക്കു വന്നപ്പോഴാണ് ടാങ്കർ ലോറിയുടെ നിയന്ത്രണം വിട്ടത്. പെട്ടെന്ന് ബ്രേക്കിടേണ്ടിവന്നപ്പോൾ നിയന്ത്രണം വിട്ട ടാങ്കർ തലകീഴായി മറിയുകയായിരുന്നു.
Content Highlights: A gas tanker overturned on NH 66 in Kasaragod, Kerala, causing a gas leak
Published: 25 Jul 2025, 03:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented