തളിപ്പറമ്പ്: ടൗണില്‍ അലഞ്ഞുനടന്ന കുതിരയെ ഒടുവില്‍ നഗരസഭ പിടിച്ചുകെട്ടി. കഴിഞ്ഞദിവസം രാവിലെയാണ് കുതിരയെ പിടിച്ചുകെട്ടാനായത്. ഉടമയില്ലാതെ മാസങ്ങളായി ടൗണില്‍ അലഞ്ഞുതിരിയുന്ന കുതിരയെക്കുറിച്ച് 'മാതൃഭൂമി'യില്‍ വാര്‍ത്ത വന്നിരുന്നു. യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും പ്രയാസമുണ്ടാക്കുംവിധം നഗരത്തില്‍ അലയുകയായിരുന്നു കുതിര.

To advertise here,

നഗരസഭാ ഓഫീസ് വളപ്പിലാണിപ്പോഴുള്ളത്. പുല്ലും വെള്ളവും നരസഭാജീവനക്കാര്‍ കൊടുക്കുന്നുണ്ട്. നിശ്ചിത ദിവസത്തിനകം ഉടമസ്ഥരെത്തിയില്ലെങ്കില്‍ കുതിരയെ ലേലംചെയ്യാനാണ് തീരുമാനം.