മമ്മൂട്ടിച്ചിത്രത്തിലെ താരം; ആമി നന്ദനയെന്ന വെള്ളക്കുതിരയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു
തട്ടയിൽ(പത്തനംതിട്ട): ടർബോയെന്ന മമ്മൂട്ടിയുടെ ചിത്രത്തിൽ താരമായിമാറിയ ആമി നന്ദനയെന്ന വെള്ള കുതിരയ്ക്ക് ആൺകുഞ്ഞ് പിറന്നു. ചൊവ്വാഴ്ച രാത്രി ഒൻപതിനാണ് തട്ടയിൽ നന്ദന ഫാമിൽ ആമിയുടെ സുഖ പ്രസവം നടന്നത്. കുഞ്ഞിന് ദേവൻ എന്ന് പേരും നൽകി. പ്രകൃതിസ്‌നേഹിയായ ചിക്കു നന്ദനയുടെ ഉടമസ്ഥതയിലുള്ളതാണ് നന്ദന ഫാം. നന്ദന ഫാമിൽ പിറന്ന രണ്ടാമത്തെ കുതിരക്കുഞ്ഞാണ് ദേവൻ. വെള്ളയിൽ കറുത്ത പുള്ളികളുള്ളയാളാണ് പുതിയ അതിഥി. 2023 മാർച്ചിൽ പോണി വർഗത്തിൽപ്പെട്ട ചുമന്ന കുതിരയായ റാണിയാണ് ആൺകുതിരയ്ക്ക് ജന്മം നൽകിയത്.
ആദ്യം ലക്ഷ്മിയെന്ന കുതിരയായിരുന്നു ഫാമിൽ ഉണ്ടായിരുന്നത്. ഇത് രോഗം ബാധിച്ച് ചത്തുപോയി. പിന്നീട് ബിയ എന്ന കുതിരയും കർണാടകയിലെ സത്യമംഗലത്തുള്ള ഡാൻസിംഗ് ക്ലബ്ബിൽ നിന്നും കൊണ്ടുവന്ന നൃത്തക്കാരനായ ആദിശങ്കരനും ഭാരം വലിക്കുന്ന ഇനത്തിൽപ്പെട്ട മുരുകനെന്ന മറ്റൊരു കുതിരയും ചിക്കുവിന്റെ ഫാമിൽ ഉണ്ടായിരുന്നു. റോമൻസ് എന്ന സിനിമയിലെ താരമായിരുന്നു മുരുകൻ. വെളുത്ത സുന്ദരനായ ആദിശങ്കരൻ ചാർളി സിനിമയിലും ബാഹുബലിയിലും മാമാങ്കത്തിലും കായംകുളം കൊച്ചുണ്ണിയിലും പഞ്ചവർണത്തത്തയിലും വേഷമിട്ടിരുന്നു. കുതിരയെ കണ്ട് ആഗ്രഹിച്ചെത്തിയവർ ആദിശങ്കരനെ കൊണ്ടുപോയി. ഇപ്പോൾ കാളിയും ബിർളയും ശിവയും ഫാമിലുണ്ട്. കുതിരസവാരിക്കും ഇവിടെ സൗകര്യമുണ്ട്.
കുതിരകളെ കൂടാതെ ഒട്ടകം വിവിധതരം പക്ഷികൾ, മൃഗങ്ങൾ, ജീവികൾ, പുരാവസ്തുക്കൾ, സിനിമയിൽ ഉപയോഗിക്കുന്ന കുതിരവണ്ടി, കാളവണ്ടി എന്നിവ നന്ദന ഫാമിലുണ്ട. കുട്ടികളുടെ പാർക്ക്, മിറാക്കിൾ ഗുഹ എന്നിവ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
Content Highlights: Nandana farm welcomes a new foal
Published: 29 May 2025, 11:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented