പന്തളം: കുതിരയെ തിരക്കുള്ള റോഡിലൂടെ നടത്തിക്കുകയും ഉപദ്രവിക്കുകയും ചെയ്ത് മദ്യപനായ നോട്ടക്കാരന്‍. ക്രൂരതനേരിട്ട മിണ്ടാപ്രാണിയെ ഒടുവില്‍ വിറ്റയാള്‍ തന്നെ തിരിച്ചെടുത്തു.

To advertise here,

കഴിഞ്ഞ ഏതാനും ദിവസങ്ങളായി, എം.സി. റോഡില്‍ കുരമ്പാല ഭാഗത്ത് കുതിരയുമായി മദ്യപന്‍ മാര്‍ഗതടസ്സമുണ്ടാക്കിവരുകയായിരുന്നു. വിവരമറിഞ്ഞ് മൃഗസ്‌നേഹിയായ ചിക്കു നന്ദന അവിടെ എത്തിച്ചേര്‍ന്നു. ആറുമാസം മുന്‍പ് അദ്ദേഹം നടത്തുന്ന നന്ദനാ ഫാമില്‍നിന്നുതന്നെ കുരമ്പാല സ്വദേശി വാങ്ങിയ കുതിരയായിരുന്നു ഇത്. പോണി വര്‍ഗത്തില്‍പ്പെട്ട ആണ്‍കുതിരയാണ്.

കുതിരയുടെ ഉടമസ്ഥനറിയാതെ നോട്ടക്കാരന്‍ പലതവണ കുതിരയെ അഴിച്ചുകൊണ്ടുപോകാറുണ്ടെന്ന് പരാതിയുണ്ടായിരുന്നു. കുതിരയുടെ ഉടമസ്ഥനുമായി ചിക്കു സംസാരിച്ചശേഷം അതിനെ ഏറ്റെടുത്തു. ക്ഷീണിതനായ കുതിരയെ നന്ദന ഫാമിലേക്ക് കൊണ്ടുപോയി. ഒട്ടകം ഉള്‍പ്പെടെയുള്ള മൃഗങ്ങളെ ഇവിടെ ചിക്കു വളര്‍ത്തുന്നുണ്ട്.