കോഴിക്കോട്: കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ദീഖിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ഹാക്ക്ചെയ്യപ്പെട്ടെന്ന് പരാതി. ചൊവ്വാഴ്ച ഉച്ചയോടെ പേജില്‍ ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഹാക്ക് ചെയ്യപ്പെട്ടവിവരം എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് പോസ്റ്റുകള്‍ അപ്രത്യക്ഷമാവുകയുംചെയ്തു. തുടര്‍ന്ന്, പ്രശ്നങ്ങള്‍ പരിഹരിച്ച് അക്കൗണ്ട് തിരിച്ചെടുത്തതായി എംഎല്‍എ അറിയിച്ചു. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
പേജ് ഹാക്ക്ചെയ്യപ്പെട്ടകാര്യം എംഎല്‍എ തന്നെ ഫെയ്സ്ബുക്ക് പേജിലൂടെ പിന്നീട് വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായി ലക്ഷ്യംവെച്ചുള്ള പോസ്റ്റാണ് പ്രത്യക്ഷപ്പെട്ടതെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
Content Highlights: MLA T. Siddique`s official Facebook page was hacked and later restored.
Published: 19 Aug 2025, 06:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented