
കാക്കനാട്: സീറോമലബാർ സഭയിലെ നാലു രൂപതകളെ അതിരൂപതകളായി ഉയർത്തി. ഫരീദാബാദ്, ഉജ്ജയിൻ, കല്യാൺ, ഷംഷാബാദ് രൂപതകളാണ് അതിരൂപതകളായി ഉയർത്തിയത്. മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പുമാരായും സീറോ മലബാര്‍ സിനഡ് തീരുമാനിച്ചു.
മെത്രാൻ സിനഡിന്റെ രണ്ടാമത്തെ സമ്മേളനമാണ് പുതിയ അതിരൂപതകളെയും ആർച്ചുബിഷപ്പുമാരെയും പുതിയ രൂപതാമെത്രാന്മാരെയും രൂപതകളുടെ അതിർത്തി പുനർനിർണയത്തെയും സംബന്ധിച്ചുള്ള തീരുമാനമെടുത്തത്. കേരളത്തിനു പുറത്തുള്ള പന്ത്രണ്ടു രൂപതകളുടെ അതിർത്തി പുനർനിർണയിക്കുകയും ചെയ്തിട്ടുണ്ട്.
കല്യാണ്‍ രൂപതാ മെത്രാനായിരുന്ന മാര്‍ തോമസ് ഇലവനാല്‍ 75 വയസ്സ് പൂര്‍ത്തിയായതിനാല്‍ രാജിവച്ച സാഹചര്യത്തിലാണ് കൂരിയാമെത്രാനായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനെ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തിയത്. ബല്‍ത്തങ്ങാടി രൂപയാ മെത്രാനായി ജെിയിംസ് പട്ടേരിലിനെ നിയമിച്ചു. ജോസഫ് തച്ചാപറമ്പത്തായിരിക്കും അദിലാബാദ് രൂപയുടെ പുതിയ മെത്രാന്.
Content Highlights: Syro-Malabar Church has elevated four dioceses to archdioceses and appointed new archbishops
Published: 28 Aug 2025, 05:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented