തൃശ്ശൂർ: തൃശ്ശൂരിൽ ബിജെപി സ്ഥാനാർഥിയാകുന്ന പത്മജ വേണുഗോപാൽ വിജയിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രത്യേക രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അതിനാൽത്തന്നെ ജനങ്ങളുടെ പിന്തുണയുണ്ടെങ്കിൽ അനായാസം ജയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,

രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന ജനങ്ങളുടെ കൂട്ടുത്തരവാദിത്വവും പിന്തുണയും പത്മജയ്ക്ക് അനുകൂലമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മുൻകാല പരാജയങ്ങൾ പ്രസക്തമല്ലെന്നും ഇന്നത്തെ സവിശേഷമായ രാഷ്ട്രീയ സാഹചര്യം ബിജെപിയുടെ വിജയത്തിന് വഴിതെളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ തിരഞ്ഞെടുപ്പിൽ വിജയിച്ചതും സമാനമായ രീതിയിലാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇന്നത്തെ വോട്ടർമാർ രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്നുണ്ടെന്നും ജനങ്ങളുടെ ഈ നിലപാട് തൃശൂരിൽ ഒരു അട്ടിമറി വിജയത്തിന് കാരണമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന് കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ വോട്ടർമാരുടെ ഈ മാറ്റം സഹായിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായും സുരേഷ് ഗോപി പറഞ്ഞു.