ന്യൂഡൽഹി: കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികകയിൽ പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി വീണ്ടും തള്ളി. ഈ ഹർജി അടിയന്തരമായി കേൾക്കേണ്ട അടിയന്തര സാഹചര്യം എന്താണെന്ന് ഹർജിക്കാരനായ ജോസഫ് സ്‌കറിയയുടെ അഭിഭാഷകനോട് സുപ്രീം കോടതി ആരാഞ്ഞു.
പ്രിയ വർഗീസിന് എതിരെ യുജിസിയും ജോസഫ് സ്കറിയയും നൽകിയ ഹർജികൾ പരിഗണിക്കുന്നത് ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ്. ഈ ബെഞ്ചിന് മുമ്പാകെയാണ് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ജോസഫ് സ്‌കറിയയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ, ആവശ്യം അംഗീകരിക്കാൻ ബെഞ്ച് തയ്യാറായില്ല. കഴിഞ്ഞ ആഴ്ചയും ഇതേ ആവശ്യം ജോസഫ് സ്‌കറിയയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.
Content Highlights: supreme court said there is no need to hear the petition against priya varghese
Published: 19 Apr 2024, 11:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented