തിരുവനന്തപുരം: സ്വകാര്യ ആശുപത്രി മാനേജ്മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഡി.സി.സി. അംഗത്തെ പുറത്താക്കി കോൺഗ്രസ്. തിരുവനന്തപുരം ഡി.സി.സി. അംഗമായ സുഹൈൽ ഷാജഹാനെയാണ് കോൺഗ്രസ് പുറത്താക്കിയത്.
ആശുപത്രി മാനേജ്മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ സുഹൈൽ ഷാജഹാനെ പേട്ട പോലീസ് പിടികൂടിയിരുന്നു. അറസ്റ്റിനു പിന്നാലെ ഇയാളെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽനിന്നു പുറത്താക്കി. കോൺഗ്രസിന് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടത്തിയതിനാൽ സുഹൈൽ ഷാജഹാനെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കിയതായി ഡി.സി.സി. പ്രസിഡന്റ് എൻ. ശക്തൻ എം.എൽ.എ. അറിയിച്ചു.
ആനയറയിലെ സ്വകാര്യ ആശുപത്രിക്കെതിരേ അപകീർത്തികരമായ വാർത്ത സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സുഹൈൽ ഇതു പിൻവലിക്കണമെങ്കിൽ പത്തു ലക്ഷം രൂപ നൽകണമെന്ന് ആശുപത്രി മാനേജ്മെന്റിനോട് ആവശ്യപ്പെടുകയായിരുന്നു. വ്യാജ ദൃശ്യങ്ങളുപയോഗിച്ചായിരുന്നു ആശുപത്രിക്കെതിരേ വീഡിയോ തയ്യാറാക്കിയത്.
തന്റെ പ്രൊഫൈലിലൂടെയും അല്ലാതെയും ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ പിൻവലിക്കാൻ ആവശ്യപ്പെട്ട പണം നൽകാമെന്ന് ഇയാളോടു സമ്മതിച്ചെങ്കിലും ആശുപത്രി അധികൃതർ പോലീസിലും പരാതിപ്പെട്ടു. പണം കൈപ്പറ്റാനായി സുഹൈൽ ഇതേ ആശുപത്രിയിൽ എത്തിയപ്പോഴാണ് പേട്ട പോലീസ് ഇയാളെ പിടികൂടിയത്. കേസിൽ മൊത്തം അഞ്ചു പ്രതികളുണ്ടെന്ന് പോലീസ് പറഞ്ഞു.
എ.കെ.ജി. സെന്റർ ആക്രമണമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണിയാൾ. കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ അനുയായിയായ സുഹൈൽ ഇതിനുമുൻപും പലതവണ കോൺഗ്രസിനു തലവേദനയായിട്ടുണ്ട്. 2022-ൽ നടന്ന എ.കെ.ജി. സെന്റർ ആക്രമണക്കേസിലെ മുഖ്യ പ്രതിയാണ് ഇയാൾ. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് സുഹൈൽ കൊച്ചിയിൽ കാപ്പാ കേസ് പ്രതികളടക്കമുള്ള ഗുണ്ടകളുടെ യോഗം വിളിച്ചുചേർത്തത് വിവാദമായിരുന്നു. കെ. സുധാകരനും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.
Content Highlights: Thiruvananthapuram DCC member Suhail Shajahan has been expelled from the Congress party and arrested by police following allegations of attempting to extort money from a private hospital management.
Published: 18 Nov 2026, 09:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented