പെരുമ്പിലാവ്: മഹാരാഷ്ട്രയിലെ ചന്ദ്രാപുരിൽ ദക്ഷിണേന്ത്യൻ സി.ബി.എസ്.ഇ. സ്കൂളുകളുടെ തെയ്‌ക്വാൻഡോ മത്സരത്തിനിടെ തലയടിച്ചുവീണ് വിദ്യാർഥി ഗുരുതരാവസ്ഥയിൽ. പെരുമ്പിലാവ് അൻസാർ സ്കൂളിലെ പ്ലസ്ടു വിദ്യാർഥി മതിലകം വള്ളത്തുപടി അബ്ദുൾ ജലാലിന്റെ മകൻ ഫയാസ് അബ്ദുൾജലാലിനാണ് (17) പരിക്കേറ്റത്. ഓഗസ്റ്റ് മൂന്നിനായിരുന്നു മത്സരം.
സ്വകാര്യഭാഗത്ത് കിക്ക് കൊണ്ട ഫയാസ് അവശനായി മത്സരം നിർത്താൻ അടയാളം കാണിക്കുന്നതിനിടെ മുഖത്ത് ഇടിയേൽക്കുകയും തലയടിച്ചുവീഴുകയുമായിരുന്നു. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് തലയോട്ടി പൊട്ടി അകത്ത് രക്തം കട്ടപിടിച്ചതായി കണ്ടത്.
തുടർചികിത്സയ്ക്ക് അവിടെ സൗകര്യം കുറവായതിനാൽ നാഗ്പുരിൽനിന്ന് 17 ലക്ഷം രൂപ ചെലവിൽ എയർ ആംബുലൻസിൽ എത്തിച്ച വിദ്യാർഥി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ഇപ്പോൾ അപകടനില തരണം ചെയ്തു.
മത്സരത്തിൽ നിയമലംഘനം നടന്നതായും വേദിയിൽ മതിയായ സൗകര്യമില്ലായിരുന്നുവെന്നും വീഡിയോയിൽ വ്യക്തമാകുന്നുണ്ടെന്ന് തെയ്‌ക്വാൻഡോ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ദേശീയ റഫറിയുമായ കെ.എൽ. മഹേഷ് പറയുന്നു. സ്വകാര്യ ഭാഗത്ത് കിക്ക് ചെയ്യുന്നതു കണ്ട റഫറി എതിരാളിക്ക് ഫൗൾ വിളിച്ച് മത്സരം നിർത്തേണ്ടതായിരുന്നു.
സ്കൂളിൽനിന്ന് വിദ്യാർഥിക്കൊപ്പം തെയ്‌ക്വാൻഡോ പരിശീലകൻ പോകാതിരുന്നതും വീഴ്ചയാണെന്നും അദ്ദേഹം പറയുന്നു. ഫയാസിന്റെ രക്ഷിതാക്കൾ സി.ബി.എസ്.ഇ. ചെയർമാന് പരാതി നൽകി. ദുബായിലായിരുന്ന ഫയാസ് ഈ വർഷമാണ് അൻസാർ സ്കൂളിൽ ചേർന്നത്.
Content Highlights: Plus-two student Fayaz Abdul Jalal suffered severe head injuries during a South Indian CBSE Taekwondo match in Chandrapur, Maharashtra on August 3., Brought from Nagpur to Kochi via an air ambulance costing 17 lakh rupees and placed on a ventilator., Allegations raised regarding referee negligence and lack of medical facilities at the venue., Parents filed a complaint with the CBSE Chairman regarding the incident and lack of school coach presence.
Published: 11 Aug 2026, 08:33 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented