തിരുവനന്തപുരം:വെഞ്ഞാറമൂട്ടിൽനിന്ന് കാണാതായ 10-ാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിനടുത്തുള്ള കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തയ്ക്കാട് മുളങ്കുന്ന് ലക്ഷംവീട്ടിൽ അനിൽകുമാർ-മായ ദമ്പതികളുടെ മകൻ അർജുനെ (14)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് അർജുനെ കാണാതായത്. കൂട്ടുകാർക്കൊപ്പം കളിച്ചശേഷം എല്ലാവരും വീടുകളിലേക്ക് മടങ്ങിയെങ്കിലും അർജുനെ കാണാതാവുകയായിരുന്നു. പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാതെവന്നതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെ ബുധനാഴ്ച രാവിലെ വീടിന് സമീപം മറ്റൊരു പറമ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ചൊവ്വാഴ്ച പ്രദേശത്തെ മുഴുവൻ സിസിടിവി ക്യാമറകളും പരിശോധിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പിരപ്പൻകോട് ഹൈസ്കുളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് അർജുൻ. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
Content Highlights: 10th-grade student went missing from Venjaramoodu and was later found dead in a well
Published: 09 Apr 2025, 11:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented