കണ്ണൂർ: പയ്യാവൂരിൽ പ്ലസ് ടു വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് ചാടി. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ എട്ട് മണിയോടെ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് മൂന്നാം നിലയിൽനിന്ന് താഴേക്ക് ചാടിയത്.

To advertise here,

രാവിലെ 8.30-നായിരുന്നു ക്ലാസ് തുടങ്ങേണ്ടിയിരുന്നത്. നേരത്തെതന്നെ കുട്ടി സ്കൂളിൽ എത്തിയിരുന്നു. തുടർന്ന് സ്കൂളിന്റെ മൂന്നാം നിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു. ബാസ്കറ്റ് ബോൾ കോർട്ടിലാണ് വിദ്യാർഥി വീണത്. നിലവിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് കുട്ടി. സഭവത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)