ന്യൂഡൽഹി: ഐഫോൺ ഇഎംഐ അടയ്ക്കാനാകാത്തതിനെത്തുടർന്ന് ഡൽഹിയിൽ യുവാവ് യമുനാ നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. ഡൽഹി ഒഖ്‌ല സഞ്ജയ് കോളനിയിലെ ഡാൻസ് അധ്യാപകൻ ദീപക് കുമാർ (30) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തെക്കുകിഴക്കൻ ഡൽഹിയിലെ കാളിന്ദി കുഞ്ച് ഭോലാ ഘട്ടിന് സമീപം വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.
ഡാൻസ് പരിശീലനത്തിന് പുറമെ തോട്ടം പണിയും ചെയ്താണ് ദീപക് കുമാറും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ഉപജീവനം നടത്തിയിരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി സാമ്പത്തികമായി വലിയ പ്രതിസന്ധിയിലായിരുന്നു ദീപക്. ഇതിനിടെ ഇഎംഐ വ്യവസ്ഥയിൽ വാങ്ങിയിരുന്ന ഐഫോണിന്റെ തവണകൾ കൃത്യമായി അടയ്ക്കാൻ സാധിക്കാതെ വന്നു. മാനസികമായും ദീപക് കുമാർ വലിയ സമ്മർദ്ദം നേരിട്ടിരുന്നുവെന്നാണ് റിപ്പോർട്ട്.
നദിയിൽ ഒരാൾ ചാടി എന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. ഉടൻ തന്നെ ബോട്ടുമായി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. വെള്ളത്തിൽനിന്ന് കരയ്‌ക്കെത്തിച്ച യുവാവിനെ പോലീസ് കൗൺസിലിങ്ങിന് വിധേയനാക്കി. തുടർന്ന് ഭാര്യയെയും ബന്ധുക്കളെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ദീപകിനെ ഇവർക്കൊപ്പം അയച്ചു.
മഹാരാഷ്ട്രയിൽ ഐഫോൺ വാങ്ങി നൽകാത്തതിൽ മനംനൊന്ത് പതിനെട്ടുകാരനായ മകൻ മലമുകളിൽനിന്ന് ചാടുകയും അവനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാതാപിതാക്കളും മലയിടുക്കിലേക്ക് വീണ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിക്കുകയും ചെയ്ത ദുരന്തത്തിന്റെ ഞെട്ടൽ മാറുന്നതിന് പിന്നാലെയാണ് ഡൽഹിയിൽ നിന്ന് ഐഫോൺ ഇഎംഐയുമായി ബന്ധപ്പെട്ട് മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)
Content Highlights: A 30-year-old dance teacher attempted suicide by jumping into the Yamuna River., The extreme step was taken due to financial distress and inability to pay iPhone EMI., Police promptly rescued him with a boat and provided counseling before reuniting him with his family.
Published: 23 Aug 2026, 08:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented