കാസർകോട്: നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ഐജ ആർ മഹേഷിന്റെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ടൗണിൽ കാദംബരി ഹൗസിൽ അർജുൻ മഹേഷ് (24) ആണ് മരിച്ചത്. മംഗലാപുരത്തെ ലോഡ്ജ് മുറിയിലാണ് അർജുനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഷാർജയിൽ ജോലി ചെയ്തിരുന്ന അർജുൻ ഇന്നലെയാണ് മംഗലാപുരത്ത് എത്തിയത്. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അർജുനെ ഫോണിൽ ബന്ധപ്പെടാൻ വീട്ടുകാർ പലതവണ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. സഹോദരിയുടെ അപ്രതീക്ഷിത മരണം അർജുനെ വല്ലാതെ തളർത്തിയിരുന്നുവെന്നാണ് വിവരം. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
പാലായിലെ സ്വകാര്യ നീറ്റ് പരിശീലന കേന്ദ്രത്തിൽ പഠിക്കുകയായിരുന്ന ഐജ ജൂൺ രണ്ടിനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചേർപ്പുങ്കലിലെ ഹോസ്റ്റൽ മുറിയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദമാണ് ഐജയുടെ മരണത്തിന് കാരണമായതെന്ന് കുടുംബം വെളിപ്പെടുത്തിയിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക)
Content Highlights: Arjun Mahesh, the brother of a NEET aspirant who previously died by suicide following the exam's cancellation, was found dead in a Mangaluru lodge, having been deeply distressed by his sister's tragic loss.
Published: 10 Aug 2026, 06:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented