കോഴിക്കോട്: കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറിന് സമീപം കടലില്‍ ചുഴലിക്കാറ്റ്. ശക്തമായ കാറ്റിലും തിരമാലയിലും നാല് ബോട്ടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ആര്‍ക്കും പരിക്കില്ല. 

To advertise here,

രാവിലെ പത്തരയോടെയാണ് സംഭവം. ഏതാനും നിമിഷങ്ങള്‍ മാത്രമാണ് ചുഴലി വീശിയത്. ബോട്ടില്‍ തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി.  ഹാര്‍ബറില്‍ നിര്‍ത്തിയിട്ടിരുന്ന ഏതാനും ബോട്ടുകളുടെ മുകള്‍ഭാഗം പൂര്‍ണമായും കാറ്റില്‍ പറന്നുപോയി. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞത്.