തിരുവനന്തപുരം: ഏക്കറുകണക്കിനു ഭൂമിയുണ്ടായിരുന്ന അമ്മയ്ക്ക് കടമുറിയിലെ അഭയവും അനിശ്ചിതത്വത്തിൽ. ഒറ്റ കടമുറിയിൽനിന്ന് ലില്ലിയെ മാറ്റണമെന്ന് മകൻ രവീന്ദ്രൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെയാണ് ഇയാൾ സമീപിച്ചിരിക്കുന്നത്. തൊണ്ണൂറ്റൊന്നുകാരിയായ ലില്ലിയുടെ മക്കളിൽ മൂന്നാമനാണ് രവീന്ദ്രൻ. മക്കളാൽ ഉപേക്ഷിക്കപ്പെട്ട പെരുമ്പഴുതൂർ മാമ്പഴക്കര ഐ.സി. വില്ലയിൽ ലില്ലിയുടെ ദുരവസ്ഥ കഴിഞ്ഞദിവസം മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു.
ഏക്കറുകണക്കിന് ഭൂമിയുണ്ടായിരുന്ന അമ്മയ്ക്ക് അഭയം കടമുറി
ലക്ഷംവീട് പദ്ധതിക്കും ആശുപത്രിക്കും ഒക്കെയായി രണ്ടേക്കറോളം ഭൂമി ദാനംചെയ്ത കുടുംബമായിരുന്നു ലില്ലിയുടേത്. ജീവിതസായാഹ്നത്തിൽ ഏഴു മക്കളുണ്ടായിട്ടും നോക്കാനും ഉത്തരവാദിത്വമേറ്റെടുക്കാനും ആരുമില്ലാതെ വന്നതോടെയാണ് തെരുവിലേക്ക് ഇറങ്ങേണ്ടിവന്നത്. മൂന്നുദിവസം റോഡരികിൽ കഴിഞ്ഞ ലില്ലിയെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി എസ്. ഷംനാദിന്റെ ഇടപെടലിലൂടെയാണ് കടമുറിയിൽ അഭയം നൽകിയത്. ലില്ലിക്കൊപ്പം അവിവാഹിതയായ മകൾ കമലവും ഇവിടെയാണ് താമസം.രവീന്ദ്രനും കമലവും തമ്മിൽ തർക്കത്തിലുള്ള സ്ഥലത്തെ കടമുറിയിലേക്കാണ് അമ്മയെ മാറ്റിയിരിക്കുന്നത്. ഇവിടേക്കുള്ള വൈദ്യുതിബന്ധവും ഇയാൾ വിച്ഛേദിച്ചിരിക്കുകയാണ്. പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യംപോലുമില്ലാത്ത സ്ഥലത്തുനിന്നും സുരക്ഷിതമായ ഇടത്തേക്കു മാറണമെന്ന ആവശ്യമാണ് കമലത്തിനുള്ളത്.
Content Highlights: son demands to shift mother from shop building
Published: 01 Sept 2025, 06:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented