തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിൽ പരേഡ് പരിശീലനത്തിനിടെ പോലീസുകാരുടെ ഇടയിലേക്ക് ചേരപ്പാമ്പ്. പരിഭ്രാന്തരായ പോലീസുകാർ ചിതറിയോടി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്.

To advertise here,

പരേഡ് ചെയ്തിരുന്ന പോലീസുകാർ പരിഭ്രാന്തരായി ഓടിമാറിയെങ്കിലും തന്നെ ഇതൊന്നും ബാധിക്കില്ലെന്ന മട്ടിൽ ചേര ഇഴഞ്ഞുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.

വേനൽ കടുത്തതോടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് പാമ്പ് കടിയേൽക്കുന്നതിനെ കുറിച്ചുള്ള നിരവധി വാർത്തകൾ വരുന്നുണ്ട്.  ഇതിനിടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്.