കല്പറ്റ: മുത്തങ്ങവനത്തില്‍ കടുവയെയും കാട്ടുപോത്തിനെയും പുലിയെയുമൊക്കെ തൊട്ടടുത്ത് കാണാന്‍ അവസരമൊരുക്കുന്ന ജംഗിള്‍ സഫാരി ആസ്വദിക്കാനെത്തി നെതര്‍ലന്‍ഡ്‌സ് സംഘവും.

To advertise here,

ആറുപേരാണ് ഞായറാഴ്ച രാത്രിയിലെ സഫാരിയില്‍ പങ്കാളികളായത്. നാലുമണിക്കൂര്‍നീണ്ട കാട്ടിലൂടെയുള്ള യാത്രയില്‍ വന്യമൃഗങ്ങളെ കാണാനും അവര്‍ക്ക് അവസരം ലഭിച്ചു. വയനാട്ടില്‍ എത്തിയ സംഘം കെ.എസ്.ആര്‍.ടി.സി.യുടെ ജംഗിള്‍ സഫാരിയുടെ പരസ്യത്തില്‍ ആകൃഷ്ടരായാണ് എത്തിയത്.

ഒക്ടോബര്‍ അഞ്ചിനാണ് ജംഗിള്‍ സഫാരിക്ക് മുത്തങ്ങയില്‍ തുടക്കമിട്ടത്. 12 സര്‍വീസുകളിലായി 502 പേര്‍ പങ്കാളികളായി. 1.5 ലക്ഷരൂപ വരുമാനവും കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചു. വന്‍ ഡിമാന്‍ഡാണ് ഈ സര്‍വീസിനെന്ന് വയനാട് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജോഷി ആന്റണി പറഞ്ഞു.

നവംബറിലെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലേക്കുള്ള ബുക്കിങ് പൂര്‍ത്തിയായി.

48 യാത്രക്കാരുണ്ടെങ്കില്‍ എല്ലാദിവസവും സഫാരിനടത്തും. ഒരാള്‍ക്ക് 300-രൂപയാണ് നിരക്ക്.