തിരുവനന്തപുരം: അമ്പൂരിയിൽ കൂൺ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ഒരു കുടുംബത്തിലെ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്.

To advertise here,

അമ്പൂരി സെറ്റിൽമെന്റിലെ മോഹനൻ, ഭാര്യ സാവിത്രി, ഇവരുടെ മകൻ അരുൺ, അരുണിന്റെ ഭാര്യ സുമ, ഇവരുടെ മക്കളായ അഭിജിത്ത്, അനശ്വര എന്നിവരാണ് ചികിത്സയിലുള്ളത്. ഇതിൽ മോഹൻ, സാവിത്രി, അരുൺ എന്നിവരുടെ നില ഗുരുതരമാണ്. അഭിഷേക് ഐസിയുവിലാണ്. 

എല്ലാവരും കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. വീടിന് സമീപത്തെ പറമ്പിൽനിന്ന് ലഭിച്ച കൂണാണ് ഇവർ പാകം ചെയ്ത് കഴിച്ചത്.