'കാണാനഴകായ് തൊടിയിൽ നീളേ

To advertise here,

കൂണുകൾ പൊട്ടിവിടർന്നല്ലോ,

ഊണിനു നല്ലൊരു കറിയാക്കാനായ്

വേണം', മുത്തശ്ശി ചൊല്ലുകയായ്

കോണുകൾതോറുമരിച്ചുപെറുക്കി

കൂണുകൾ നുള്ളിയെടുക്കുമ്പോൾ

കൂടെക്കൂടിയ കുട്ടികളോട്

വീണ്ടും മുത്തശ്ശി പറയുന്നു:

'തോരൻ വെക്കാം, തൊടുകറി വെക്കാം

പോഷകമുണ്ടിതിലാവോളം

കൂണുകൾ പലവിധ,മെന്നാൽ ചിലതിൽ

മാരകമാകും വിഷമുണ്ടേ

ഭക്ഷണമാക്കാൻ കൊള്ളാവുന്നതു

കണ്ടെത്തീടുകിലതു ഭാഗ്യം!'

placeholder